തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുന്‍ എംപി പികെ ബിജു, തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പികെ ഷാജന് എന്നിവരെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുവന്നൂര്‍ ബാങ്കിലെ സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ടിനെക്കുറിച്ചും ബാങ്കില്‍ നിന്ന് ബെനാമി വായ്പകള്‍ അനുവദിച്ചതിലുമാണ് ചോദ്യം ചെയ്യല്‍. നേരത്തെ ഇവരെ മണിക്കൂറുകള്‍ ഇഡി ചോദ്യം ചെയ്തിരുന്നു.
രഹസ്യ അക്കൗണ്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന മറുപടിയാണ് നേതാക്കള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാങ്ക് അക്കൗണ്ട് ലോക്കല്‍ കമ്മിറ്റിയുടെ പേരിലാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
ഇഡി ചോദ്യം ചെയ്യലിനിടെ എംഎം വര്‍ഗീസിനെ ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും ചോദ്യം ചെയ്തിരുന്നു. തൃശ്ശൂരിലെ ദേശസാല്‍കൃത ബാങ്കിലെ പണമിടപാടിലാണ് നടപടി.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുന്നതിനിടെ സിപിഎമ്മിന്റെ പേരിലുള്ള ഒരു അക്കൗണ്ട് ആദായനികുതി വകുപ്പില്‍ നിന്ന് മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. തൃശൂരിലുള്ള ബാങ്ക് അക്കൗണ്ട് വഴി കോടികളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം.
നേരത്തേ അറസ്റ്റിലായ സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന് , പി കെ ബിജുവിനെതിരെ മൊഴി നല്‍കിയിരുന്നു. ബിജുവിന് 2020ല്‍ താന്‍ അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നുവെന്നാണ് സതീഷ് കുമാറിന്റെ മൊഴി. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. ഈ അക്കൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍ നിന്ന് ഇ ഡി തേടുന്നത്. ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന് ഈ അക്കൗണ്ടുകള്‍ വഴി കൈകാര്യം ചെയ്തെന്നും ഇ ഡി വിശദീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കരിവന്നൂരില്‍ എത്തുന്നുണ്ട്. അതിനു മുന്‍പ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമോ എന്ന ഭയം സിപിഎം നേതൃത്വത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: