ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എ. ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചൈനീസ് സൈബര്‍ ഇന്‍ഫ്ളുവന്‍സര്‍മാര്‍, ഉത്തരകൊറിയന്‍ സൈബര്‍ ഏജന്റുമാര്‍ എന്നിവര്‍ ഇടപെടാന്‍ ശ്രമിച്ചേക്കാമെന്ന മൈക്രോസോഫ്റ്റിന്റെ നിരീക്ഷണം യാഥാര്‍ത്ഥ്യമോ? . ഈ വര്‍ഷം ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍, ചൈന അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി എ.ഐ ഉള്ളടക്കം സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തുന്നുവെന്നാണ് മൈക്രോസോഫ്റ്റ് ഭീഷണിവിശകലന കേന്ദ്രം ജനറല്‍ മാനേജര്‍ ക്ലിന്റ് വാട്ട്സ് പറഞ്ഞത്. അത്തരം ഉള്ളടക്കത്തിന്റെ സ്വാധീനം കുറവാണെങ്കിലും വീഡിയോ, ഓഡിയോ എന്നിവയില്‍ ചൈനയുടെ പരീക്ഷണങ്ങള്‍ തുടരും. ഇത് താഴേത്തട്ടില്‍ ചിലപ്പോള്‍ ഫലപ്രദമായേക്കാം.
യുഎസിലെയും മ്യാന്മറിലെയും ആഭ്യന്തര പ്രശ്നങ്ങളെ കുറിച്ചുള്ള നിരവധി കാമ്പെയ്നുകളില്‍ ഇത്തരത്തില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. തായ്വാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ വില്യം ലായിയെ ലക്ഷ്യമിട്ട്, ഡിപിപിയെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനുള്ള കൗണ്ട്ഡൗണ്‍ അവതരിപ്പിച്ചുകൊണ്ട് എഐ തയ്യാറാക്കിയ മെമ്മുകളുടെ ശേഖരം ഉദാഹരണമായി മൈക്രോസോഫ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: