സിനിമയിൽ സജീവമാവുന്നതിന് മുൻപ് മിമിക്രി താരമായും, പിന്നീട് മമ്മൂട്ടിയുടെ ചില ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ബോഡി ഡബിൾ ആയും പ്രവൃത്തിച്ചിരുന്ന താരമാണ് ടിനി ടോം ( ഇപ്പോഴിതാ അക്കാലത്ത് തനിക്കുണ്ടായ ഒരനുവഭവത്തെ പറ്റി തുറന്നുപറയുകയാണ് ടിനി ടോം. രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പാലേരിമാണിക്യം എന്ന ചിത്രത്തിൽ ബോഡി ഡബിൾ ആയി വേഷമിടാൻ ചെന്നപ്പോൾ ബോഡി സെയിൽസ്മാൻ എന്ന് വിളിച്ചെന്നാണ് ടിനി ടോം പറയുന്നത്.
ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ;
“എന്റെ ഗുരുനാഥന്മാരിൽ ഒരാളായിട്ടാണ് ഞാൻ സംവിധായകൻ രഞ്ജിത്തിനെ കാണുന്നത്. അദ്ദേഹത്തിനോടൊപ്പം പാലേരിമാണിക്യം എന്ന സിനിമയിലേക്ക് മമ്മൂക്ക എന്നെ വിളിപ്പിക്കുകയായിരുന്നു. അതിൽ ട്രിപിൾ റോളായിരുന്നു. പാട്ട് സീനൊക്കെ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ടി.എ. റസാഖ് എനിക്ക് ഒരു പേരിട്ടു. ബോഡി സെയിൽസ് മാൻ എന്നായിരുന്നു അത്, ശരീരം വിറ്റ് നടക്കുന്നവൻ. അവിടെ വെച്ച് ഞാൻ ഒരു കാര്യം പറഞ്ഞു.
എനിക്ക് ശരീരം മാത്രമല്ല മുഖവും കാണിക്കാൻ അവസരം തരണമെന്നായിരുന്നു അത്. അവിടുന്ന് രഞ്ജിത്തേട്ടൻ ഒരു ഓഫർ തന്നു. അങ്ങനെ പ്രാഞ്ചിയേട്ടൻ സിനിമയിലേക്ക് എത്തി. പിന്നീട് മലയാള സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടി. പ്രാഞ്ചിയേട്ടൻ കഴിഞ്ഞപ്പോഴാണ് ഇന്ത്യൻ റുപ്പി വരുന്നത്.” എന്നാണ് ടിനി ടോം പറഞ്ഞത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: