മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
വളരെക്കാലമായി വച്ചുപുലര്‍ത്തുന്ന പല ആഗ്രഹങ്ങളും സാധിക്കും. പുതിയതായി സര്‍വീസില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകും. തൊഴില്‍ മാറ്റം സംഭവിക്കാം. സംഭാഷണത്തില്‍ കൂടി പുതിയ ശത്രുക്കളെ സൃഷ്ടിക്കാതിരിക്കുക. വളര്‍ത്തു മൃഗങ്ങളില്‍നിന്ന് ആക്രമണം വരാതെ ശ്രദ്ധിക്കണം. ഏറ്റെടുത്ത പ്രവൃത്തികള്‍ കാര്യക്ഷമതയോടെ നിറവേറ്റുന്നതാണ്.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം, ആഡംബര വസ്തുക്കളുടെ ലാഭം എന്നിവ അനുഭവപ്പെടും. വാഹനലാഭം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. രാഷ്ട്രീയക്കാര്‍ കാലുമാറി ചവിട്ടും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
രക്ഷിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഡോക്ടര്‍മാര്‍, മെഡിസിന് വ്യാപാരികള്‍ എന്നിവര്‍ക്ക് അനുകൂല സമയമാണ്. വ്യാപാരം അഭിവൃദ്ധിപ്പെടുത്താന്‍ ശ്രമിക്കും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കും. വീട്ടില്‍ ചില പുണ്യകര്‍മങ്ങള്‍ നടക്കാനിടയുണ്ട്.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
സര്‍ക്കാരില്‍ നിന്നുള്ള ബഹുമതികള്‍ ലഭിക്കും. പ്രത്യേക പദവി ലഭിക്കുകയും, എല്ലാവരുടെയും ആദരവും സ്നേഹവും ലഭിക്കുകയും ചെയ്യും. വിദ്യാഭിവൃദ്ധിയും കഴിവുകള്‍ക്ക് അംഗീകാരവും ലഭിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും. ആരോഗ്യസ്ഥിതി മോശമാകും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)
തൊഴില്‍രഹിതര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രൊമോഷന് പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായ യാത്രകള്‍ ആവശ്യമായി വന്നേക്കും. നാനാഭാഗത്തുനിന്ന് പ്രയാസങ്ങള്‍ നേരിടുന്ന സമയമായതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക. മക്കളുമായി അഭിപ്രായഭിന്നത വരാനിടയുണ്ട്. പിതൃസ്വത്ത് അനുഭവയോഗ്യമാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സഞ്ചാരക്ലേശവും, അധികച്ചെലവും അനുഭവപ്പെടും. വഞ്ചനയാലൊ, തസ്കരന്മാര് മുഖേനയൊ നഷ്ടമുണ്ടാകുമെന്നും സൂചനയുണ്ട്. ദാമ്പത്യസുഖാനുഭവം കുറയും. ആഡംബര വസ്തുക്കള്‍ വാങ്ങും. സാമ്പത്തികാഭിവൃദ്ധിയും കുടുംബശ്വര്യവും അനുഭവപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ധനപരമായ കാര്യങ്ങളില്‍ ആരെയും പൂര്‍ണമായി വിശ്വസിക്കരുത്. യാത്രകള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവ് വര്‍ധിക്കും. രാഷ്ട്രീയക്കാര്‍ക്ക് അനുകൂല സമയമല്ല. സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടേക്കും. ഗുരുക്കന്മാരുടെ അനുഗ്രഹത്തിന് പാത്രമാകും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ജോലിയില്‍ ഉത്തരവാദിത്വം പ്രയോഗിക്കാനവസരമുണ്ടാകും. ചില വിലപ്പെട്ട രേഖകള്‍ അധീനതയില്‍ വന്നുചേരും. എല്ലാ ഏര്‍പ്പാടുകളില്‍നിന്നും വരുമാനമുണ്ടാകും. വീടുവിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വിദ്യാഭ്യാസത്തില്‍ നല്ല ഉയര്‍ച്ചയുണ്ടാകും. പൊതുജനമധ്യത്തില്‍ പ്രശംസിക്കും. പദവിക്കും സാധ്യതയുണ്ട്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉദ്യോഗത്തില്‍ സ്വല്പ്പം മെച്ചം പ്രതീക്ഷിക്കാം. ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനവസരമുണ്ടാകും. വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടേക്കും. ദേഹാരിഷ്ടത കാരണം ജോലിക്കു പോവാന്‍ പറ്റാത്ത അവസരങ്ങളുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദം നിറഞ്ഞുനില്ക്കും. പ്രൊമോഷനു വേണ്ടി ശ്രമിച്ചാല്‍ വേഗത്തില്‍ സാധ്യമാകും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
സാമ്പത്തികനില മെച്ചപ്പെടും. ചെലവ് നിയന്ത്രണാതീതമാകും. വക്കീലന്മാര്ക്കും ഗുമസ്തന്മാര്ക്കും നല്ല പ്രശസ്തിയും ധനലാഭവും ഉണ്ടാകും. വസ്തുവില്‍പ്പന, ഭവന നിര്‍മാണം എന്നീ തൊഴിലിലേര്‍പ്പെടുന്നവര്‍ക്ക് പ്രതീക്ഷിച്ചത്ര ഗുണമുണ്ടാവില്ല. ആലോചനയിലുള്ള വിവാഹം തീരുമാനിക്കും. സ്ത്രീജനങ്ങള്‍ മുഖേന അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍, സുഖഭോഗ വസ്തുക്കള്‍ എന്നിവ വാങ്ങാന്‍ പണം ചെലവഴിക്കും. ശരീരസുഖം കുറഞ്ഞിരിക്കും. ദുഷ്പ്രചാരണം നിമിത്തം മാനഹാനി ഉണ്ടാകും. മറ്റുള്ളവര്‍ ചെയ്ത കുറ്റങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാമ്പത്തിക നില ഭദ്രമാണെങ്കിലും ചെലവ് വര്‍ധിക്കും. ആരോഗ്യസ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. സ്വജനങ്ങളില്‍നിന്ന് ശല്യമുണ്ടാകും. വാക്കുതര്‍ക്കങ്ങള്‍ അടിപിടിയില്‍ കലാശിച്ചേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: