കൊച്ചി: മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്.
രാത്രി പെണ്‍സുഹൃത്തിനെ കാണാനെത്തിയ അശോക് ദാസിനെ ആള്ക്കാര് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.മരത്തില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്.
സംഭവത്തില്‍ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.മരണകാരണം നെഞ്ചിലും തലയ്ക്കുമേറ്റ മര്‍ദ്ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അശോക് ദാസിനെ പെണ് സുഹൃത്തിനെ കാണാന്‍ എത്തിയത് ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: