ടെഹ്റാന്: ഇറാന്റെ തെക്കു കിഴക്ക് സിസ്താനില്‍- ബലൂചിസ്താന്‍ പ്രവിശ്യയ്ക്ക് സമീപത്തുള്ള റവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ 11 ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സുന്നി ഭീകരരും മയക്കുമരുന്ന് സംഘവും ഇറാന് സൈന്യവും തമ്മില്‍ സ്ഥിരമായി ഏറ്റുമുട്ടല്‍ നടക്കുന്നതാണ് ഈ പ്രദേശം. സുന്നി ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാകിസ്ഥാന് അതിര്‍ത്തിക്ക് സമീപത്തായാണ് ആക്രമണം. ഇറാന് സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ 18 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ അഞ്ച് പേര് ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡുകളാണെന്നും രണ്ട് പോലീസുകാരും സുന്നി മുസ്ലിം ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന് ആഭ്യന്തര ഉപമന്ത്രി മാജിദ് മിരാഹ്മദി അറിയിച്ചിരുന്നു. പ്രദേശത്തെ സൈനികാസ്ഥാനം പിടിച്ചെടുക്കാനാണ് അവര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. അവരിലാരുമിപ്പോള് അവശേഷിക്കുന്നില്ല. അക്രമികള്‍ വിദേശികളാണെന്നും ഇറാന് മന്ത്രി അറിയിച്ചു.
അതേസമയം ജയ്ഷ് അല്‍ അദ്ല് എന്ന സംഘടന ആക്രമണത്തിന്റെ ടെലഗ്രാം ചാനലിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചാബഹാര്‍, റാസ്ക് പട്ടണങ്ങളിലെ സുരക്ഷാ സൈനികര്‍ക്ക് നേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നാലെയാണ് സിസ്താന്‍- ബലൂച് പ്രവിശ്യയിലെ റവല്യൂഷണറി ഗാര്‍ഡ് ആസ്ഥാനത്ത് ആക്രമണം നടത്തിയത്.
ഡിസംബറില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തവാദിത്തവും ഈ സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയ്ക്ക് കഴിഞ്ഞവര്‍ഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: