ഷില്ലോങ്: ഐ ലീഗില്‍ വാശിപ്പോരാട്ടത്തിനായി ശ്രീനിധി ഇന്ന് കളത്തില്‍. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ശ്രീനിധിക്ക് ഇന്നത്തേതടക്കം മൂന്ന് മത്സരങ്ങളാണ് ലീഗില്‍ അവശേഷിക്കുന്നത്. മൂന്നിലും ജയിച്ചാല്‍ ടീമിന് മുന്നിലെത്താം. പക്ഷെ മുഹമ്മദന്‍ മുന്നിലുള്ള മുഹമ്മദന്‍ സ്പോര്‍ട്ടിങ് ക്ലബ്ബിന് രണ്ട് മത്സരങ്ങളുണ്ട് അതില്‍ ഒന്നില്‍ പരാജയപ്പെട്ടെങ്കിലേ ശ്രീനിധി മൂന്ന് കളിയും വിജയിക്കുന്നതുകൊണ്ട് കാര്യമുള്ളൂ.
ഷില്ലോങ്ങില്‍ നെരോക്ക എഫ്സിക്കെതിരെയാണ് ശ്രീനിധിയുടെ ഇന്നത്തെ കളി. വൈകീട്ട് നാലരയ്ക്കാണ് മത്സരം. ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാന്‍ കഴിയാതെയാണ് ശ്രീനിധി ഇറങ്ങുന്നത്. പോയിന്റ് പട്ടികയില്‍ 21 കളികളില്‍ നിന്ന് 13 വിജയവുമായാണ് ശ്രീനിധി 43 പോയിന്റോടെ രണ്ടാമത് നില്‍ക്കുന്നത്. ഒന്നാമതുള്ള മുഹമ്മദന്‍ എസ് സിക്ക് 22 കളികളിലെ 14 ജയത്തിലൂടെ 49 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: