ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍ മോചിതരായ മുരുകന്, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കയിലേക്ക് തിരിച്ചു. ആറുപേരെ 2022 നവംബറില്‍ സുപ്രീം കോടതി മോചിപ്പിച്ചു.
നല്ല പെരുമാറ്റം ചൂണ്ടിക്കാട്ടി തമിഴ്നാട് സര്‍ക്കാര്‍ ഇവരെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജയില്‍ മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലായിരുന്നു മുരുകനും റോബര്‍ട്ട് പയസും ജയകുമാറും.
മൂന്ന് പേരെയും പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് രാവിലെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
ശ്രീലങ്കന്‍ പൗരന്മാരായ ഇവര്‍ക്ക് അടുത്തിടെയാണ് പാസ്പോര്‍ട്ട് അനുവദിച്ചത്. മുരുകന് കേസിലെ പ്രതിയും തമിഴ്നാട്ടുകാരിയുമായ നളിനിയെ വിവാഹം കഴിച്ചിരുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ട നളിനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചിരുന്നു. ഇവരുടെ മകള്‍ ബ്രിട്ടണില്‍ ഡോക്ടറായി ജോലി നോക്കുകയാണ്. ദയാഹര്‍ജികള്‍ തീര്‍പ്പാക്കുന്നതില്‍ രാഷ്ട്രപതിയുടെ തീരുമാനം വൈകിയത് ചൂണ്ടിക്കാട്ടി മറ്റുള്ളവരുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: