ലണ്ടന്‍: ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് വരുന്ന ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കളിച്ചേക്കില്ല. ഫിറ്റ്നസിലെ പോരായ്മ പരിഹരിക്കാന്‍ ടീമില്‍ നിന്നും വിട്ടുനില്ക്കാനാഗ്രഹിക്കുന്നതായി താരം അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിശ്രമത്തിനൊടുവില്‍ ഭാരതത്തിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സ്റ്റോക്സ് കളിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ ആകെ അഞ്ച് ഓവറുകളേ എറിഞ്ഞുള്ളൂ.
കഴിഞ്ഞ ഒമ്പത് മാസമായി തനിക്ക് ബൗള്‍ ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് സ്റ്റോക്സ് പറഞ്ഞു. ഇതിന് പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണ്. തല്ക്കാലം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഡര്‍ഹാമിനായി കളിക്കാനാണ് തീരുമാനം. അടുത്ത ടെസ്റ്റ് പരമ്പരയോടെ പൂര്‍ണ സജ്ജമാകണം-സ്റ്റോക്സ് പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കഴിയുന്ന മുറയ്ക്ക് ജൂണിലാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുക. നിലവിലെ ജേതാക്കളാണ് ഇംഗ്ലണ്ടിന്റെ ആദ്യമത്സരം ജൂണ്‍ നാലിനെ സ്കോട്ട്ലന്‍ഡിനെതിരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: