തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. 27 ന് 104.63 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം.
പീക്ക് സമയ ആവശ്യകതയും വർധിച്ചു. ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ 5265 മെഗാവാട്ട് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം തുടരുന്നത്. 300 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി മിക്കദിവസങ്ങളിലും ഉയർന്ന വിലയ്ക്ക് വാങ്ങിയാണ് പ്രതിസന്ധി ഒഴിവാക്കുന്നത്.
വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം. പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റുസമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എ സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴാതെ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: