ന്യൂദല്‍ഹി: ദല്‍ഹി മദ്യനയത്തിന്റെ പേരില്‍ 100 കോടി കൈക്കൂലിയായി മദ്യക്കമ്പനിയില് നിന്നും വാങ്ങിയത് ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ തീഹാര്‍ ജയിലിലേക്ക് പോകുന്ന കെജ്രിവാള് കയ്യിലെടുത്തത് ആത്മീയ പുസ്തകങ്ങള്‍. അയോധ്യാപ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ച കെജ്രിവാള് പക്ഷെ ജയിലില്‍ വായിക്കാന്‍ കൊണ്ടുപോകുന്നത് ഭഗവദ് ഗീതയും രാമായണവും. ഈ പുസ്തകങ്ങള്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. പൊതുവേ ഹിന്ദുത്വ രാഷ്ട്രീയത്തെ അപമാനിക്കുന്ന മുഖ്യമന്ത്രി എന്തിന് ഭഗവദ്ഗീതയും രാമായണവും കൊണ്ടുപോകുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് (How Prime Ministers Decide) എന്നതാണ് കെജ്രിവാള് ആവശ്യപ്പെട്ട മൂന്നാമത്തെ പുസ്തകം. ഇത് നീരജ ചൗധരി എന്ന ജേണലിസ്റ്റ് എഴുതിയ ഗ്രന്ഥമാണ്. മോദിയ്ക്ക് മുന്‍പുള്ള ആറ് പ്രധാനമന്ത്രിമാര്‍ എടുത്ത നിര്‍ണ്ണായക തീരുമാനങ്ങളാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ഇന്ദിരാഗാന്ധി എന്തൊക്കെ തന്ത്രപരമായ രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് 1980ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പുസ്തകം നല്കുന്നു. ഷാബാനു കേസിലെ സുപ്രീംകോടതി തീരുമാനത്തിലേക്ക് രാജീവ് ഗാന്ധിയെ എത്തിച്ച തെറ്റായ തീരുമാനങ്ങള്‍ എന്തൊക്കയാണെന്നും വിവരിക്കുന്നു. മണ്ഡല്‍കമ്മീഷന്‍ വി.പി. സിങ്ങ് നടപ്പാക്കിയതിനെക്കുറിച്ചും ബാബറിമസ്ജിദിന്റെ തകരുന്നതിലേക്ക് നയിച്ച പി.വി. നരസിംഹറാവുവിന്റെ തീരുമാനങ്ങളും സമാധാനപ്രിയനായ വാജ് പേയി ആണവസ്ഫോടനം നടത്താനുണ്ടായ സാഹചര്യങ്ങളും ഇന്ത്യയിലെ ഏറ്റവും ദുര്‍ബലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മന്മോഹന് സിങ്ങ് യുഎസുമായി ആണവക്കരാര്‍ ഒപ്പുവെച്ചതിനെക്കുറിച്ചും എല്ലാം ഈ പുസ്തകം വിവരിക്കുന്നു. പ്രധാനമന്ത്രിമാര്‍, ബ്യൂറോക്രാറ്റുകള്‍, നയരൂപീകരണം നടത്തുന്നവര്‍, ജേണലിസ്റ്റുകള്‍, ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ദല്ലാള്‍മാര്‍ തുടങ്ങി ഒട്ടേറെപ്പേരെ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ഏപ്രില്‍ 15വരെ ഇഡിക്ക് ചോദ്യം ചെയ്യാം. ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്ന ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹൈക്കോടതി കസ്റ്റഡി കാലാവധി ഏപ്രില്‍ 15വരെ നീട്ടിയത്. കെജ്രിവാളിന്റെ ആപ്പിള്‍ ഫോണിന്റെ പാസ് വേഡ് ഇതുവരെയും അദ്ദേഹം ഇഡിക്ക് നല്കാന് തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്ന് ഇഡി ആപ്പിള്‍ കമ്പനിയോട് തന്നെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: