ഗുരുവായൂര്‍: തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രം ഭക്തരെക്കൊണ്ട് നിറഞ്ഞു. നാലമ്പലത്തിലേക്ക് കടക്കാതെ കൊടിമരത്തിന് മുന്നില്‍ നിന്നും തൊഴാനുള്ളവരുടെ ക്യൂപോലും നീണ്ടു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്യൂ പടിഞ്ഞാറേ ഗോപുരനടയും കടന്ന് ഇന്നര്റോഡിന്റെ തെക്കേയറ്റം വരെ എത്തിയിരുന്നു. ഇതിനുമുന്‍പ് ഇത്രയും നീണ്ട വരി ഉണ്ടായിരുന്നത് അഷ്ടമിരോഹിണിക്കാണ്.
വെള്ളിയാഴ്ച വഴിപാട് ഇനങ്ങളില്‍ നിന്നും കിട്ടിയത് 78.41 ലക്ഷം രൂപയായിരുന്നു. ശനിയാഴ്ചയാകട്ടെ 74.77 ലക്ഷം രൂപയും ലഭിച്ചു. വെള്ളിയാഴ്ച തുലാഭാരത്തില് നിന്നും 24 ലക്ഷം, നെയ് വിളക്ക് ശീട്ടാക്കല്‍ 23 ലക്ഷം, പാല്‍പ്പായസം ആറ് ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം. 501 ചോറൂണ് വഴിപാടുണ്ടായി.
ശനിയാഴ്ച തുലാഭാരം 23 ലക്ഷം, നെയ് വിളക്ക് ശീട്ടാക്കല്‍ 24 ലക്ഷം, പാല്‍പ്പായസം അഞ്ച് ലക്ഷം എന്നിങ്ങനെ വരവുണ്ടായി. 411 ചോറൂണും ഉണ്ടായി.
അവധി ദിവസങ്ങളില്‍ ഉച്ചവരെ പൊതുദര്ശനമില്ലാത്തതിനാല് നെയ് വിളക്ക് ശീട്ടാക്കാനുള്ളവരുടെ ക്യൂ നീണ്ടു. 4500 രൂപയ്ക്ക് ശീട്ടാക്കിയാല്‍ അഞ്ച് പേര്‍ക്ക് ക്യൂനില്‍ക്കാതെ നാലമ്പലത്തിനുള്ളില്‍ കടന്ന് തൊഴാം. ഈ ഇനത്തില്‍ 217 പേര് ശീട്ടാക്കി. ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയത് രണ്ട് ദിവസം 3738 പേരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: