മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
കാര്യങ്ങള്‍ സഫലമാകുന്നതും വാക്കുകള്‍ ഗുണകരമായി വരുന്നതും കാണാം. സ്ത്രീകള്‍ ഹേതുവായി മാനക്ഷയം വരാം. ജോലിയില്‍ ചില പ്രശ്നങ്ങള്‍ ഉദയം ചെയ്തേക്കാം. സാമ്പത്തിക പുരോഗതിയുണ്ടാകും. കൂട്ടുകച്ചവടത്തില്‍നിന്ന് ആദായം ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുണ്ടാകും. ദൂരയാത്രകള് നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വ്യാപാര വ്യവസായങ്ങളില്‍ നേട്ടങ്ങളുണ്ടാകും. മൂത്രാശയ രോഗത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. പ്രമോഷന് ലഭിക്കും. ദൂരയാത്രകള് വേണ്ടിവരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
മനസ്സിന് ഉണര്‍വും ഉന്മേഷവും കാണും. പ്രവൃത്തിയില്‍ ആദായം ലഭിക്കും. ചെറുയാത്രകള് ഗുണകരമാകും. സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. പുതിയ വീടു പണിയും.
ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
നാനാതരം സുഖഭോഗങ്ങളനുഭവിക്കും. ഒന്നിലധികം കര്‍മങ്ങളില്‍ വ്യാപൃതനാകും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. വിദേശത്തുള്ള ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
മത്സരപരീക്ഷകളില്‍ വിജയിക്കും. വക്കീലന്മാര്ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഉന്നതരായ വ്യക്തികളില്‍നിന്ന് ചില സഹായങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകൡ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനലാഭമുണ്ടാകും. ബാങ്ക് ബാലന്‍സില്‍ വര്‍ധനയുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
കര്‍മസ്ഥാനത്ത് പുരോഗതിയുണ്ടാകും. കുടുംബ ബിസിനസ് പരാജയപ്പെടും. ഹോട്ടല്‍, ബാര്‍ തുടങ്ങിയ ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ധനാഗമമുണ്ടാകും. പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഭൂമിയില്‍നിന്നുള്ള ആദായം കുറയും. പഴക്കം ചെന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാകും. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗൃഹാന്തരീക്ഷം പൊതുവേ സുഖകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
പഴയ വീടുകള്‍ പുതുക്കിപ്പണിയും. കലാപരമായി ഉയര്‍ച്ചയുണ്ടാകും. ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാന്‍ സാധിക്കും. ഔദേ്യാഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കും. ശാരീരിക, മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
ജനമധ്യത്തില്‍ മാന്യതയുണ്ടാകും. ക്രിമിനല്‍ വക്കീലന്മാര്ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ട്. ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും. ആഗ്രഹിക്കുന്ന വിധത്തില്‍ പദവിയും അംഗീകാരവും ലഭിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
സഹപ്രവര്‍ത്തകരില്‍നിന്ന് സഹായമുണ്ടാകും. ജോലിഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: