തൃശൂര്‍ : പതിനായിരങ്ങള്‍ പങ്കെടുത്ത പാവറട്ടി സെന്റ് ജോസഫ് പള്ളിയിലെ ഊട്ടുനേര്‍ച്ചയില്‍ സുരേഷ് ഗോപിയും ഭാഗഭാക്കായതിന്റെ വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നു.
ഒരാഴ്ച മുന്‍പാണ് പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ സുരേഷ് ഗോപി എത്തിയത്. സുരേഷ് ഗോപിയെ ഫാ. ആന്റണി ചെമ്പകശേരിലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. . നേര്‍ച്ചയൂണ് വിളമ്പുന്നതിലും സുരേഷ് ഗോപി വിശ്വാസികളുടെ കൂടെ കൂടി.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ സുരേഷ് ഗോപിയെ ഒരു നോക്കുകാണാന്‍ തിക്കിത്തിരക്കി. സെല്ഫിയെടുക്കേണ്ടവരോട് പോലും സുരേഷ് ഗോപിയും സഹകരിച്ചു.
ഒടുവില്‍ വിശ്വാസികള്‍ക്കൊപ്പം നേര്‍ച്ചയൂണും കഴിച്ചാണ് പിന്നീട് സുരേഷ് ഗോപി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: