തിരുവനന്തപുരം: ബ്ളെസി ചിത്രം ആടുജീവിതത്തെ പ്രശംസിച്ച് തമിഴ് സാഹിത്യകാരന് ജയമോഹന്. മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകളുടെ പട്ടികയിലുള്ള സിനിമയാണ് ആടുജീവിതം എന്നാണ് അദ്ദേഹം കുറിച്ചത്. മലയാളികളെ ഒന്നടങ്കം ആക്ഷേപിച്ച ‘മഞ്ഞുമ്മല്‍ ബോയ്സ്’ റിവ്യൂ വന്‍ വിവാദമായതിനു പിന്നാലെയാണ് ആടുജീവിതത്തെ പ്രശംസിച്ചുകൊണ്ട് ജയമോഹന് എത്തിയത്.
മലയാള സിനിമയെ പ്രശംസിച്ചു കൊണ്ടാണ് ജയമോഹന്റെ ബ്ലോഗ്. മനുഷ്യജീവിതത്തെ ഇത്രയും യഥാര്‍ഥമായി അവതരിപ്പിക്കുന്ന സിനിമയെടുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ എന്നാണ് അദ്ദേഹം കുറിച്ചത്. ലോകസിനിമയില്‍ മലയാളത്തിന്റെ ഐഡന്റിറ്റിയായി ആടുജീവിതം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇന്ന് ഇത്രയും കലാപരമായ പൂര്‍ണതയോടെ സിനിമയൊരുക്കാന്‍ മലയാളത്തില്‍ മാത്രമേ കഴിയൂ. കഥ രസകരമാക്കാന്‍ സാധാരണ സിനിമക്കാര്‍ നടത്തുന്ന തന്ത്രങ്ങളൊന്നുമില്ലാതെയാണ് ആടുജീവിതത്തിന്റെ മേക്കിങ്. കാഴ്ചക്കാരന് അതിന്റെ ഓരോ ഘട്ടവും അറിയാതെ അനുഭവിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് ചെയ്യുന്നത്. മനുഷ്യന്റെ ഉള്ളിലുള്ള തളരാത്ത ശക്തിയുടെ അനന്തസാധ്യതകള്‍ കൂടി ചിത്രം തുറന്നുവയ്ക്കുന്നു.
കൃത്രിമമായി ആവേശം സൃഷ്ടിക്കാതെ നിശ്വാസവും നിശബ്ദതയും കൊണ്ടുമാത്രം അത്യുജ്വലമായ ക്ലൈമാക്സ് ഒരുക്കാന്‍ കഴിഞ്ഞത് ആടുജീവിതത്തെ മലയാളസിനിമയുടെ മഹത്തായ പാരമ്പര്യത്തിന്റെ മികച്ച പിന്തുടര്ച്ചാവകാശിയാക്കുന്നു ജയമോഹന് കുറിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് മലയാളസിനിമയിലുള്ളത് എന്നാണ് ജയമോഹന് പറയുന്നത്. ഛായാഗ്രഹണം, സൗണ്ട് ട്രാക്ക്, ആര്‍ട്ട് ഡിസൈന്‍ തുടങ്ങി എല്ലാ മേഖലകളിലും സിനിമ മികച്ചുനില്ക്കുന്നു.െ മലയാളിയുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനം കൂടിയാണ് ആടുജീവിതം. ഏത് ദുര്ഘടസാഹചര്യത്തെയും അതിജീവിക്കുന്ന മഹത്തായ സഞ്ചാരികളാണ് മലയാളികള്‍. ആ മനോനിലയാണ് ആടുജീവിതത്തിന്റെ അടിസ്ഥാനമെന്നും ജയമോഹന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: