ന്യൂദൽഹി: സ്ഥലംമാറ്റങ്ങളും സാമ്പത്തിക തീരുമാനങ്ങളും അടക്കമുള്ള നയപരമായ കാര്യങ്ങളില്‍ കൂടിയാലോചിക്കണമെന്ന് കേന്ദ്ര ലളിതകല അക്കാദമി ചെയര്മാന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിര്‍ദ്ദേശം നല്കി.
മലയാളിയായ ചെയര്മാന് വി.നാഗ്ദാസ് അക്കാദമി കേന്ദ്ര ഓഫീസില്‍ നടത്തിയ 10 നിയമനങ്ങളും പ്രാദേശിക കേന്ദ്രങ്ങളില്‍ നടത്തിയ 19 നിയമനങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. ജനുവരിയില്‍ നല്കിയ ഈ നിര്‍ദേശം അക്കാദമിയില്‍ പടലപ്പിണക്കം, ചെയര്മാന് വിലക്ക് എന്നീ രീതിയിലൊക്കെ ഇപ്പോഴാണ് വാര്‍ത്തയായത്.
നയപരമായ തീരുമാനങ്ങളില്‍ മന്ത്രാലയത്തിന്റെ അനുമതി തേടുകയെന്ന സ്വാഭാവിക നിര്‍ദേശമാണ് ചെയര്മാന് നല്‍കിയിട്ടുള്ളത്. പാലക്കാട് സ്വദേശിയും ഗ്രാഫിക്സ് ചിത്രകാരനുമായ നാഗദാസിനെ മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി ചെയര്‍മാനായി നിയമിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: