ന്യൂദല്‍ഹി: 1,700 കോടി രൂപ നികുതിയിനത്തില്‍ കെട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും കുടിശ്ശികയുമടക്കമുള്ള തുകയാണ് കെട്ടിവയ്ക്കേണ്ടത്.
ആദായ നികുതി വകുപ്പിന്റെ നടപടികള്‍ക്കെതിരായി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. 2014-2015 മുതല്‍ 2016-17 വരെയുള്ള പുനര്‍നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ദല്‍ഹി ഹൈക്കോടതിയാണ് തള്ളിയത്. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ തുടര്‍ നടപടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് നേരത്തെ മരവിപ്പിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും യൂത്ത് കേണ്‍ഗ്രസിന്റെയും ക്രൗഡ് ഫണ്ടിംഗിലൂടെ പിരിച്ച തുകയടക്കം നാല് അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ പാര്‍ട്ടി പരാതിയില്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: