നിയമസഭയില്‍ ഒരേ സമയം ഉണ്ടായിരുന്ന ദമ്പതികള്‍ രണ്ടു പേരാണ്. ടി.വി. തോമസ്-കെ.ആര്. ഗൗരി. ദാമോദര മേനോന് – ലീല ദാമോദര മേനോന്. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ജയിച്ചവരാണ് ടി.വി. തോമസും കെ.ആര്. ഗൗരിയും. ആലപ്പുഴയില്‍ നിന്ന് ജയിച്ച തോമസും ചേര്‍ത്തലയില്‍ ജയിച്ച ഗൗരിയും മത്സരിക്കുമ്പോള്‍ ദമ്പതികളായിരുന്നില്ല. ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരായിരിക്കെ കല്യാണം കഴിക്കുകയായിരുന്നു. 1967, 1970 തെരഞ്ഞെടുപ്പുകളിലും ഇരുവരും ജയിച്ചു.
1957 ല്‍ പെരുമ്പാവൂരില്‍ മത്സരിച്ച ദാമോദര മേനോനും കുന്നമംഗലത്തെ സ്ഥാനാര്‍ത്ഥി ലീല ദാമോദര മേനോനും ഭാര്യാഭര്ത്താക്കന്മാരായിരുന്നു. ഭാര്യ ജയിച്ചപ്പോള്‍ ഭര്‍ത്താവ് തോറ്റു. 1960ലും ഇരുവരും മത്സരത്തിനുണ്ടായി. കുന്നമംഗലത്ത് ലീല ജയം ആവര്‍ത്തിച്ചപ്പോള്‍ പരവൂരില്‍നിന്ന് ദാമോദരമേനോനും ജയിച്ചു, നിയമസഭയിലെ ദമ്പതികളായി.
സിപിഎം നേതാവ് പി.ടി. പുന്നൂസ് ലോക്സഭ അംഗമായിരിക്കെ ഭാര്യ റോസമ്മ പുന്നൂസ് നിയമസഭയില്‍ അംഗമായി. 1952ല്‍ അമ്പലപ്പുഴയില്‍നിന്നും 1957ല്‍ ആലപ്പുഴയില്‍നിന്നുമാണ് പുന്നൂസ് ലോകസഭയിലെത്തിയത്. 1957ല്‍ ദേവികുളത്തുനിന്നും 59ല്‍ ആലപ്പുഴയില്‍ നിന്നുമാണ് റോസമ്മ ജയിച്ചത്. 2003ല്‍ വയലാര്‍ രവി ലോക്സഭയില്‍ എത്തുമ്പോള്‍ ഭാര്യ മേഴ്സിരവി കോട്ടയത്തെ പ്രതിധീകരിച്ച് നിയമസഭയില്‍ അംഗമായിരുന്നു.
റേച്ചല്‍ സണ്ണി പനവേലി, എലിസബത്ത് മാമ്മന്‍ മത്തായി, ഉമ തോമസ് എന്നിവര്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എമാരായി. മേഴ്സി രവി, ജമീല പ്രകാശം എന്നിവര്‍ ഭര്‍ത്താവ് സജീവ രാഷ്്ട്രീയത്തില്‍ ഉള്ളപ്പോള്‍ തന്നെ നിയമസഭാംഗമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: