ദുബായ്: ബംഗ്ലാദേശ് അംപയര്‍ ഷര്ഫുദ്ദൂള ഇബ്നെ ഷാഹിദ് ഐസിസി എലൈറ്റ് പാനലിലേക്ക്. ഇന്നലെയാണ് അദ്ദേഹത്തെ എലൈറ്റ് പാനലിലല് ഉള്‍പ്പെടുത്തിയതായി ഐസിസി പ്രഖ്യാപനം വന്നത്. ബംഗ്ലാദേശില്‍ നിന്നും ആദ്യമായാണ് ഒരു അംപയര്‍ ഈ പദവിയിലേക്കെത്തുന്നത്. ഭാരത അംപയര്‍ നിതിന്‍ മേനോന് അഞ്ചാമതും എലൈറ്റ് പാനലിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്‍ഡോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിതിന്‍ മേനോന് 2020ല്‍ കോവിഡ്-19 പിടര്ന്നുപിടിച്ച കാലത്താണ് ഐസിസി എലൈറ്റ് പാനലിലെത്തിയത്. 12 അംഗങ്ങളാണ് ഐസിസി എലൈറ്റ് പൈനലില്‍ ഉള്‍പ്പെടുന്നത്. 40കാരനായ മേനോന് എസ്. രവി, മുന്‍ ഭാരത ക്രിക്കറ്റ് സ്പിന്‍ ബൗളര്‍ എസ്. വെങ്കിട്ടരാഘവന് എന്നിവര്‍ക്ക് ശേഷം എലൈറ്റ് പാനലിലെത്തിയ അംപയറാണ്. 23 ടെസ്റ്റുകളും 58 ഏകദിനങ്ങളും 41 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ള ഷര്ഫുദ്ദൂള 2006 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടുവരുന്നു. 2010 ജനുവരിയില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള കളിയാണ് ആദ്യമായി നിയന്ത്രിച്ചത്. പത്ത് ടെസ്റ്റുകളും 63 ഏകദിനങ്ങളും 44 ട്വന്റി20കളും ഇതുവരെ നിയന്ത്രിച്ചിട്ടുണ്ട്. വനിതാ ക്രിക്കറ്റിലെ 13 ഏകദിനങ്ങളും 28 ട്വന്റി20യും നിയന്ത്രിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: