വാഷിങ്ടണ്‍: ചെങ്കടലില്‍ അമേരിക്കയുടെ യുദ്ധക്കപ്പല്‍ ലക്ഷ്യമിട്ട് യെമനിലെ ഹൂതി ഭീകരര്‍ വിക്ഷേപിച്ച നാല് ഡ്രോണുകള്‍ തകര്‍ത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. ഹൂതികള്‍ യുദ്ധക്കപ്പലുകള്‍ക്കു നേരെയയച്ച നാല് ദീര്‍ഘദൂര ഡ്രോണുകള്‍ നശിപ്പിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സില്‍ കുറിച്ചു.
ഡ്രോണുകളെയുള്പ്പെടെ ആയുധമാക്കിയുള്ള ഹൂതികളുടെ ആക്രമണം മേഖലയിലെ വ്യാപാര കപ്പലുകള്‍ക്കും അമേരിക്കയുടെ നാവികസേനാ കപ്പലുകള്‍ക്കും വലിയ ഭീഷണിയാണ്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും, യുഎസ് നാവികസേനയ്ക്കും ചരക്ക് കപ്പലുകള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് നീതി ഉറപ്പാക്കാനുമാണ് സൈന്യം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്നും അമേരിക്ക കൂട്ടിച്ചേര്‍ത്തു.
ചെങ്കടലിലെ ഹൂതികളുടെ ആക്രമണം അന്താരാഷ്ട്ര ഗതാഗതത്തേയും ഗുരുതരമായി ബാധിച്ചു. ഇക്കാരണത്താല്‍ ചെങ്കടലിലൂടെയുള്ള എളുപ്പപാതയക്ക് പകരമായി ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായ കടല്‍മാര്‍ഗത്തിലൂടെയാണ് പല കമ്പനികളുടെയും കപ്പലുകള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൂതികള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടണും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇതവഗണിച്ചാണ് ചെങ്കടലില്‍ ഹൂതികള്‍ കപ്പലുകളെ ആക്രമിക്കുന്നത്.
ഇസ്രായേല്‍- ഹമാസ് യുദ്ധമാരംഭിച്ച ശേഷം ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നവംബര്‍ പകുതി മുതല്‍ ചെങ്കടലില്‍ ഹൂതികള്‍ ആക്രമണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: