തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിന് വോട്ടര്‍മാര്‍ ആശ്രയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിനെ. ഫോണ്‍വിളി കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ വിശദീകരണവുമായി സംസ്ഥാന കമ്മിഷന്. ഇലക്ഷന് കമ്മിഷന് ഓഫ് ഇന്ത്യയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും രണ്ട് വ്യത്യസ്ത ഭരണഘടനാ സ്ഥാപനങ്ങളാണ്.
വോട്ടര്‍പട്ടിക തയാറാക്കുന്നതിനും തെരഞ്ഞെടുപ്പ് നടത്തുന്നതിനും സമാന അധികാരമാണുള്ളത്. ജില്ലാതലത്തില്‍ കളക്ടര്‍മാരാണ് രണ്ട് കമ്മിഷന്റെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലകള്‍ സംസ്ഥാനത്ത് നിര്‍വഹിക്കുന്നത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) ആണ്.
പൊതുജനങ്ങള്‍ക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് കോള്‍ സെന്ററുകളില്‍ ബന്ധപ്പെടാം. ജില്ലകളില്‍ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറല്‍ ഓഫീസില്‍ 1800 425 1965 എന്ന നമ്പരിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: