ന്യൂദല്‍ഹി: ആം ആദ്മിയുടെ എംപി രാഘവ് ഛദ്ദ കണ്ണ് ചികിത്സയ്ക്കായി ലണ്ടനില്‍ പോയപ്പോള്‍ ബ്രിട്ടീഷ് എംപിയായ സിഖുകാരി പ്രീത് കെ. ഗില്ലുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിതയോട് ചോദ്യമുയര്‍ത്തി ബിജെപി.
ഖലിസ്ഥാന്‍ വേണ്ടിയും ഇന്ത്യയ്ക്കെതിരായും വാദിക്കുന്ന നേതാവാണ് പ്രീത് കൗര്‍ ഗില്‍. ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി ഫണ്ട് പിരിവ് നടത്തുന്ന നേതാവ് കൂടിയാണ് പ്രീത് കെ. ഗില്‍. പഞ്ചാബില്‍ ദ്രുതഗതിയില്‍ കോണ്‍ഗ്രസിനെപ്പോലും നിഷ്പ്രഭമാക്കി ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ വാദികളുടെ പണം കൊണ്ടാണെന്ന ആരോപണം നിലനില്‍ക്കെയാണ് രാഘവ് ഛദ്ദ-പ്രീത് കെ. ഗില്‍ കൂടിക്കാഴ്ച ചര്‍ച്ചയാകുന്നത്.
ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന ജഗ്താര്‍ സിങ്ങ് സോഹല്‍ എന്ന ഖലിസ്ഥാന്‍ വാദിയെ മോചിപ്പിക്കാന്‍ പ്രീത് ഗില്‍ മുന്‍കയ്യെടുത്ത് ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് നേതാവായ ജഗ്താര്‍ സിങ്ങ് അഞ്ച് ഹിന്ദുനേതാക്കളെ വധിച്ചിട്ടുണ്ട്. ലണ്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ക്ക് വേണ്ടി പ്രീത് ഗില്‍ ഫണ്ട് ശേഖരിക്കുന്നുണ്ട്.
ഈയിടെ ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് സമുദായത്തിലെ അംഗങ്ങളെ വിദേശരാജ്യങ്ങളില്‍ വധിക്കുന്നു എന്ന ആരോപണം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉന്നയിച്ച എംപി കൂടിയാണ് പ്രീത് കൗര്‍ ഗില്‍. അങ്ങിനെയുള്ള വിവാദനായിക പ്രീത് കൗര്‍ ഗില്ലുമായി വിദേശത്ത് വെച്ച് കൂടിക്കാഴ്ച നടത്തുമ്പോള്‍ ആം ആദ്മി എംപിയായ രാഘവ് ഛദ്ദ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണമായിരുന്നുവെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ബ്രിട്ടനില്‍ പൊതുജനാരോഗ്യം പ്രാഥമിക പരിചരണം എന്നീ വകുപ്പുകളുടെ നിഴല്‍ മന്ത്രി മാത്രമായ പ്രീത് കൗര്‍ ഗില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ മറ്റൊരു പ്രശ്നം ഇന്ത്യാ സര്‍ക്കാരിനെതിരെയുള്ളതായിരുന്നു എന്നോര്‍ക്കണം. ബ്രിട്ടനിലെ സിഖുകാര്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഹിറ്റ് ലിസ്റ്റില്‍ വന്നതായി വാര്‍ത്തകള്‍ വന്നിട്ടും എന്തുകൊണ്ടാണ് ബ്രിട്ടീഷ് ഗവര്‍മെന്റ് ഇതിനെതിരെ നടപടിയെടുക്കാത്തത് എന്ന ചോദ്യമാണ് പ്രീത് കൗര്‍ ഗില്‍ ഉയര്‍ത്തിയത്.. ഇതും കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ചു കളഞ്ഞ സംഗതിയാണ്. ഇന്ത്യന്‍ വേരുകളുള്ള സിഖ് വനിത ബ്രിട്ടനിലിരുന്ന് ഇന്ത്യാ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: