തിരുവനന്തപുരം: ഇക്കുറി എന്തായാലും സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കുമെന്ന് മെട്രോമാന് ശ്രീധരന്. കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന ബിജെപി കേരളത്തില്‍ നാലഞ്ച് സീറ്റുകള്‍ നേടുമെന്നും മെട്രോമാന് ശ്രീധരന് പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മെട്രോമാന് തന്റെ അഭിപ്രായം പങ്കുവെച്ചത്.
രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് വിജയിക്കുമെന്നും വി. മുരളീധരന് ആറ്റിങ്ങലില്‍ വിജയിക്കുമെന്നും പറഞ്ഞു. ആലപ്പുഴയില്‍ മത്സരിക്കുന്ന ശോഭാ സുരേന്ദ്രനും നല്ല വിജയസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
94 വയസ്സായി എന്നത് പരിഗണിച്ച് സജീവരാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: