കോട്ടയം : കൊച്ചിയില്‍ കെ. റെയിലിനെന്ന പേരില്‍ 36 ഏക്കര്‍ സ്ഥലം വെറുതെ കിടക്കുമ്പോള്‍ ഇന്‍ഫോപാര്‍ക്ക് നോണ്‍ എസ് ഇ ഇസഡില്‍ (പ്രത്യേക സാമ്പത്തിക മേഖല അല്ലാത്തിടങ്ങളില്‍) സ്ഥല ദൗര്‍ലഭ്യം മൂലം പുതിയ ഐ.ടി കമ്പനികള്‍ക്ക് വരാനാകുന്നില്ല. ഇന്ഫോപാര്ക്കിന്റെതായ കെട്ടിടങ്ങളില്‍ പോലും സ്ഥലമില്ലെന്നറിഞ്ഞിട്ടും 120 ഓളം കമ്പനികള്‍ കാത്തിരിക്കുകയാണ്. മറ്റു ഡെവലപ്പര്‍മാരുടെ കെട്ടിടങ്ങളിലും ഒഴിവില്ല. ലുലുവിന്റെ രണ്ടാം ടവറില്‍ ശേഷിച്ചിരുന്ന സ്ഥലം കൂടി ഏതാനും പ്രമുഖ രാഷ്ട്ര കമ്പനികള്‍ ഏറ്റെടുത്തു. പണി തീര്‍ന്നിട്ടില്ലെങ്കിലും കാസ്പിയന്‍ കെട്ടിടത്തില്‍ മുഴുവന്‍ സ്ഥലവും ബുക്കിംഗായി. സ്ഥലമില്ല എന്ന വാര്‍ത്ത പ്രചരിച്ചതോടെ പുറത്തുനിന്നുള്ള അന്വേഷണങ്ങള്‍ കാര്യമായി ഉണ്ടാകുന്നില്ല.
ഭൂരിപക്ഷം കമ്പനികള്‍ക്കും വേണ്ടത് 10000 ചതുര അടിയില്‍ താഴെയുള്ള സ്ഥലമാണ് . അതും പ്രത്യേക സാമ്പത്തിക മേഖലയില്‍ അല്ലാത്ത ഇടത്ത്. (നോണ്‍ എസ് ഇ ഇസഡ്). പ്രത്യേക സാമ്പത്തിക മേഖലയില്‍ നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കിയതും പഴയപോലെ നികുതി ഇളവുകള്‍ ഇല്ലാത്തതുമായതിനാലാണ് നോണ്‍ എസ് ഇ ഇസഡ് മേഖലയിലേക്ക് കമ്പനികള്‍ നീങ്ങുന്നത്. നിലവില്‍ 580 കമ്പനികളിലായി 70000 ടെക്കികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: