മനസ്സ് ആഗ്രഹങ്ങളെ കൊണ്ടുവരുമ്പോള്‍, ‘ആരുടെയാണ് ഈ ധനം?’ എന്ന മാന്ത്രികമായ ചിന്തയെ സ്വീകരിക്കുക. ഈ വാക്കുകള്‍ സ്വഭാവേന ഒരു ചോദ്യമാണ്. എന്നാല്‍ ‘ഈശാ..വാസ്യമിദം..സര്‍വ്വം’ എന്ന ദര്‍ശനത്തിന്റെ നിലയിലേക്ക് ഉയരേണ്ട ഒരാളെ സംബന്ധിച്ച് ഇതൊരു ചോദ്യമല്ല, പകരം ചിന്ത യാണ്. സര്‍വതും ഈശ്വരന്റേത് എന്നുറപ്പിക്കുവാന്‍ വേണ്ടി, മനസ്സ് സ്വയം ചോദിക്കുകയും ഉത്തരമായി പറയുകയും ചെയ്യേണ്ട ഒരു ചിന്ത. ആഗ്രഹങ്ങള്‍ ഒഴിഞ്ഞ ആ ചിന്തയിലാണ് മനസ്സിനെ ഉറപ്പിക്കേണ്ടത്.
ഈ പറയുന്നത് സംന്യാസിമാരെ ഉദ്ദേശിച്ചാണെന്ന് ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും തോന്നിപോകും. എന്നാല്‍ ഭൂമുഖത്ത് മനുഷ്യനായി പിറന്ന എല്ലാപേര്‍ക്കും വേണ്ട മനോനിലയെക്കുറിച്ചാണ് ഉപനിഷത്ത് പറയുന്നത്. ഈശ്വരനെ എങ്ങും എപ്പോഴും കാണുക, സര്‍വതും ഉപേക്ഷിക്കുക, ആഗ്രഹങ്ങളെ വെടിയുക, ത്യാഗം കൈകൊള്ളുക… തുടങ്ങിയ ശബ്ദങ്ങളാണ്, ഇതൊന്നും സാധാരണക്കാര്‍ക്കുള്ളതല്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഒന്നും ഉപേക്ഷിക്കാനല്ല ഉപനിഷത്ത് പറയുന്നത്. എല്ലാത്തിനോടും നാം വച്ച് പുലര്‍ത്തുന്ന സമീപനങ്ങളെ മാറ്റുവാനാണ് അത് ആവശ്യപ്പെടുന്നത്. ഈശ്വരനെ കേന്ദ്രമായി കണ്ടുകൊണ്ട്, ജീവിതത്തെ ക്രമീകരിക്കുവാന്‍ പറയുന്നതിന് പിന്നിലെ പ്രധാന കാരണം, ഈശ്വരന്‍ എന്ന പൂര്‍ണതയ്‌ക്ക് മാത്ര മേ ഇവിടെ അസ്ഥിത്വമുള്ളൂ എന്ന് വ്യക്തമായി അവര്‍ കാണുന്നത് കൊണ്ടാണ്. മാത്രമല്ല, ഈ ലോകത്തെ ആഴ്ന്ന് നില്‍ക്കുന്ന, ആ ഈശ്വരനെന്ന സത്യത്തെ ഒഴിവാക്കി ആര്‍ ക്കും, ഒന്നിനും ഈ ബ്രഹ്മാണ്ഡത്തില്‍ തന്നെ നിലനില്‍ക്കുവാന്‍ കഴിയില്ല, എന്നും ഉറപ്പായ തുകൊണ്ടുമാണ്, എല്ലാപേരും ത്യാഗത്തെ ജീവിതത്തിന്റെ ആദര്‍ശമാക്കുവാന്‍ ഉപനിഷത്ത് ഉപദേശിക്കുന്നത്.
ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, അന്തമില്ലാത്ത ആകാശത്തേയും കടന്ന് വ്യാപിക്കുന്ന ഇതിലെ ഈശ്വരദര്‍ശനത്തെയാണ്. അത് നമ്മുടെ ഹൃദയത്തില്‍ ഉണ്ടെങ്കില്‍ മാത്രമേ, ഉപനിഷത്തിന് പറയുവാനുള്ളത് അല്‍പ്പമെങ്കിലും നമ്മളില്‍ എത്തൂ.
ശാസ്ത്രം പഠിച്ചു തുടങ്ങുമ്പോള്‍ ആദ്യം വേണ്ടത് തികഞ്ഞ വിശ്വാസമാണ്. പക്ഷേ അവ സാനം വരെ വിശ്വാസത്തിന്റെ വഴിയില്‍ ഒതു ങ്ങി നില്‍ക്കുന്നവയല്ല ഈ ദര്‍ശനങ്ങളൊ ന്നും. വിശ്വസിച്ച് തുടങ്ങുക, ഒടുവില്‍ അനുഭ വത്തിലൂടെ സത്യമെന്ന് തിരിച്ചറിയുക. ഇത് ഇവിടെ പറയുവാന്‍ കാരണം, ഈശ്വരന്റെ ഈ സര്‍വവ്യാപിത്വം നമ്മുടെ ബുദ്ധിക്ക് പെ ട്ടെന്ന് ഉള്‍കൊള്ളുവാന്‍ സാധിക്കില്ല. എന്നാ ല്‍ ആ സത്യത്തിന്റെ ആഴത്തിലേക്കും പരപ്പി ലേക്കും നമ്മളെ എത്തിക്കുവാനുള്ള കഴിവ് ഉപനിഷത്തിനുണ്ട്. ആ ശ്രദ്ധയോടെ, വിശ്വാസത്തോടെ സമീപിക്കുക. ഒന്നാമ ത്തെ ഈ ശ്ലോകത്തില്‍ നിന്ന് നാം ഉള്‍ക്കൊ ള്ളേണ്ടത് രണ്ട് കാര്യങ്ങളാണ്. ആദ്യ ത്തേത് ഭാരതീയ തത്ത്വചിന്തയുടെ മര്‍മ്മ മായ, ഈ സമാനതകളില്ലാത്ത ഈശ്വരസങ്കല്‍പ്പം തന്നെയാണ്. മറ്റൊന്ന്, അങ്ങനെയുള്ള ഈ ലോകത്തില്‍ എങ്ങനെയാണ് ജീവിക്കേ ണ്ടത് എന്നതിന്റെ ഉത്തരമാണ്, അത് പൂര്‍ണമാകുന്നത്, അടുത്ത ശ്ലോകത്തിലാണ്.
കുര്‍വന്നേവേഹ കര്‍മ്മാണി
ജിജീവിഷേതം സമാഃ
ഏവം ത്വയി നാന്യഥേതോ ളസ്തി
ന കര്‍മ്മ ലിപ്യതേ നരേ
(ഈ ലോകത്തില്‍ കര്‍മ്മങ്ങളെ ചെയ്യുന്നവനായിട്ട് തന്നെ നൂറ് കൊല്ലങ്ങള്‍ ജീവിക്കുവാന്‍ ആഗ്രഹിക്കണം. അങ്ങനെയായാല്‍ നിന്നില്‍ കര്‍മ്മം പറ്റുകയില്ല. ഇതില്‍ നിന്ന് അന്യമായിട്ട് ഇല്ല.)
മനുഷ്യനായ നീ നിരന്തരം കര്‍മ്മങ്ങളെ ചെയ്തുകൊണ്ട്, നൂറുവര്‍ഷം ജീവിക്കുവാന്‍ ആഗ്രഹിക്കണം പക്ഷേ ആ ഓരോ നിമിഷത്തിലും ജീവിതത്തിന്റെ പരമരഹസ്യമായ ത്യാഗബുദ്ധിയോടെയേ ഇതെല്ലാം അനുഭവിക്കുവാനും പാടുള്ളൂ. എന്തെന്നാല്‍ ഉപേക്ഷിക്കേണ്ടത് ആയുസ്സിനെ പാഴാക്കുന്ന ആഗ്രഹങ്ങ ളെയാണ്. അവയെ പൂര്‍.മായും വെടിഞ്ഞുകൊണ്ട് ഒരു ജന്മം മുഴുവന്‍ ജീവിക്കുവാന്‍ ആഗ്രഹിക്കണം. വളരെ ശ്രദ്ധിക്കുക, ഇവിടെ ഉപേക്ഷിക്കേണ്ടത് ആഗ്രഹങ്ങളെയാണ് ഒരിക്കലും ജീവിതങ്ങളെയല്ല.
അതേ സമയം നമ്മുടെ ജീവിതങ്ങളില്‍ നിന്ന് കര്‍മ്മങ്ങളെ ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ കഴിയാത്തതുകൊണ്ടാണ്, കര്‍മ്മത്തിന്റെ വഴിയില്‍ തന്നെ നില്‍ക്കണം എന്ന് പറഞ്ഞത്. കാരണം, അതിലാണ് പ്രകൃതിയെന്ന വ്യവസ്ഥിതി തന്നെ നിലനില്‍ക്കുന്നത്.
നീണ്ട വര്‍ഷങ്ങള്‍ ജീവിക്കുവാന്‍ ആഗ്രഹിക്കേണ്ടത്, കര്‍മ്മങ്ങളെ ചെയ്യുന്നവനായിട്ട് തന്നെആയിരിക്കണം. അങ്ങനെയായാല്‍ നിന്നില്‍ കര്‍മ്മം പറ്റുകയില്ല. ഇവിടുത്തെ പദപ്രയോഗത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഗതി ഒളിഞ്ഞിരിക്കുന്നുണ്ട്. ‘കര്‍മ്മങ്ങളെ ചെയ്യുന്നവനായിട്ട് തന്നെ…’ ജീവിക്കുവാന്‍ പറയുമ്പോള്‍ വേണ്ടത്, എപ്പോഴും കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ സന്നദ്ധമായ ഒരു മനസ്സാ ണ്. കര്‍മ്മത്തിന്റെ ഗുണങ്ങളില്‍ തളരാതിരുന്നാലല്ലേ, അതിന് എപ്പോഴും കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പറ്റൂ. അതായത് ഗുണങ്ങള്‍ക്ക് അടിമപ്പെടാത്ത മനസ്സുമായി വേണം നമ്മള്‍ കര്‍മ്മങ്ങളെ സമീപിക്കേണ്ടതെന്നാണ് സൂചിപ്പിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ സങ്കീര്‍ണമായ ഈ ജീവിത വ്യവസ്ഥയില്‍ നല്ലതെന്നോ, ചീത്തയെന്നോ, അല്ലെങ്കില്‍ ഏതളവില്‍ ഇവ കലര്‍ന്നതെന്നോ വ്യക്തമായി വേര്‍തിരിക്കാന്‍ കഴിയാത്ത കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുവാ ന്‍ വിധിക്കപ്പെട്ടവരാണ് ഇന്നുള്ള എല്ലാ മനു ഷ്യരും. അതുകൊണ്ട് ഗുണാതീതമായ മനസ്സു മായി വേണം അവയെല്ലാം ചെയ്യുവാന്‍. പറഞ്ഞു വരുന്നത്, കര്‍മ്മങ്ങളെല്ലാം ചെയ്യുമ്പോഴും, അതില്‍ നിന്ന് മാറിനില്‍ക്കുവാനും നിങ്ങള്‍ക്ക് സാധിക്കണമെന്നാണ്.
വിശ്വമനസ്സായി ഇവിടമാകെ നിറഞ്ഞു നില്‍ക്കുന്ന, ആ ഈശ്വരനെന്ന സത്യത്തിന് നിരക്കുന്ന രീതിയിലും, അതിനെ സദാ കണ്ടുകൊണ്ടും, അതിനുമുന്‍പില്‍ സമര്‍പ്പിച്ചുകൊണ്ടുമാകണം ഏത് തരം കര്‍മ്മവും ചെയ്യുവാന്‍. അല്ലാതെ ചെയ്താല്‍ കര്‍മ്മത്തില്‍ നിന്നുള്ള ഫലത്തെ നിന്റെ മനസ്സ് ഏറ്റെടുക്കും. അങ്ങനെ കൂട്ടിവയ്‌ക്കപ്പെടുന്നവയ്‌ക്ക് നീ വലിയ വില കൊടുക്കേണ്ടിയും വരും. അതുകൊണ്ട് ഒരു മനുഷ്യായുസ്സ് മുഴുവന്‍ ‘നീ’ മാറിനിന്നു കൊണ്ട് (സാക്ഷിഭാവത്തില്‍ നിന്നുകൊണ്ട്) കര്‍മ്മങ്ങളെയെല്ലാം ചെയ്യുക, അങ്ങനെയായാല്‍ നിന്നില്‍ കര്‍മ്മം പറ്റുകയില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: