ഗ്രാമീണ മേഖലയില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സ്വാതന്ത്ര്യവും ഉത്തേജിപ്പിക്കാന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും ആയുഷ് മന്ത്രാലയവും സംയുക്തമായി ഭാരതത്തില്‍ ഉടനീളം നടപ്പാക്കുന്ന പദ്ധതിയാണ് ‘ലഖ്പതി ദീദി യോജന’
സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ ആയ സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ഈ പദ്ധതിയിലൂടെ നല്‍കും. വ്യാപാരം ആരംഭിക്കുന്നതിനോ നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നതിനോ ഇത് പ്രയോജനപ്പെടുത്താം.
2023ലെ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്ത് ഉടനീളമുള്ള സ്ത്രീകളെ, പ്രത്യേകിച്ച് ഗ്രാമീണ വനിതകളെ ശാക്തീകരിക്കാനുള്ള വലിയ ചൂടുവയ്പ്പാണ് ഇത്.
ലഖ്പതി ദീദി യോജനയുടെ സ്വാധീനം രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത് എന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിര്‍മല സീതാരാമന് അവതരിപ്പിച്ച 2024-ലെ ഇടക്കാല ബജറ്റില്‍ 83 ലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി ഒന്‍പതു കോടിയിലധികം സ്ത്രീകള്‍ക്ക് ഈ പദ്ധതിയിലൂടെ സ്വയംശാക്തീകരണവും സ്വാശ്രയത്വവും വളര്‍ത്തി ഗ്രാമീണ സാമൂഹിക സാമ്പത്തികരംഗം ഊര്‍ജ്ജ്വസ്വലമാക്കാന്‍ കഴിഞ്ഞതായി വ്യക്തമാക്കുന്നു. ലഖ്പതി ദീദി യോജന ആപ്പില്‍ നേരിട്ടും, സ്വയം സഹായ സംഘങ്ങളിലെ പ്രമോട്ടര്‍മാര്‍ മുഖേനയും പദ്ധതിക്കായി അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ടെലിഫോണ്‍ നമ്പര്‍, പ്രൊജക്ട് റിപ്പോര്‍ട്ട്, ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം.
18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് പണവും, വിദ്യാഭ്യാസവും, തൊഴില്‍ വൈദഗ്ധ്യവും നല്‍കാനും, മറ്റ് നൂതന ജോലികളില്‍ പരിശീലനം നല്കി സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമാണ് പദ്ധതി. എല്‍ഇഡി ബള്‍ബ് നിര്‍മാണം, പ്ലംബിങ്, ഡ്രോണ്‍ നിര്‍മാണ-പരിപാലനം, സാമ്പത്തിക സാക്ഷരത വര്‍ക്ക് ഷോപ്പുകള്‍, വായ്പ സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനം, ഇന്‍ഷുറന്‍സ് കവറേജ്, വ്യക്തിത്വവികസനം, സാമ്പത്തിക പ്രോത്സാഹനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. വനിതാദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവും വിശാല ദൗത്യമായി ഏറ്റെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: