സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയുടെ ലീഡ് 200 കടന്നു. ആതിഥേയരായ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 188 റണ്‍സില്‍ എറിഞ്ഞിട്ട ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
സ്കോര്‍: ശ്രീലങ്ക- 280, 119/5(36 ഓവറുകള്‍); ബംഗ്ലാദേശ്- 188
പേസ് ബൗളര്‍മാര്‍ കരുത്തു കാട്ടുന്ന സില്‍ഹട്ടിലെ പിച്ചില്‍ ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷയില്ല. 64 റണ്‍സെടുക്കുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഓപ്പണര്‍ ദിമുത്ത് കരുണരത്നെ നിലയുറപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ടീമിന് രണ്ടാം ദിനം ഇത്രയെങ്കിലും പിടിച്ചുനില്ക്കാന് സാധിച്ചത്. 101 പന്തുകള്‍ നേരിട്ട കരുണരത്നെ 52 റണ്‍സെടുത്ത് പുറത്തായി. ഇന്നലത്തെ കളി നിര്‍ത്തുമ്പോള്‍ നായകന് ധനഞ്ജയ ഡി സില്‍വയും(23) വിശ്വ ഫെര്‍ണാന്‍ഡോയും(രണ്ട്) ആണ് ക്രീസില്‍.
നേരത്തെ ലങ്കന്‍ പേസ് ബൗളര്‍ വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റിന്റെയും രാജിതയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെയും മികവിലാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് 188 റണ്‍സിലൊതുക്കാന്‍ ലങ്കയ്ക്ക് സാധിച്ചത്. അഫ്ഗാന് നിരയില്‍ തയ്ജുല്‍ ഇസ്ലാം നേടിയ 47 റണ്‍സ് ആണ് ഉയര്‍ന്ന സ്കോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: