ന്യൂദല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത നടപടി ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദല്‍ഹി ഹൈക്കോടതി ഉടന്‍ പരിഗണിക്കില്ല.ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ദല്‍ഹി ഹൈക്കോടതി നിരസിച്ചു.
അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കെജ് രിവാള്‍ പറഞ്ഞു. ഈ മാസം 28വരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് അരവിന്ദ് കെജരിവാള്‍.
അതേസമയം കെജ്രിവാള്‍ ജയിലില്‍ കിടന്ന് ഭരണം നടത്തുമെന്ന് എഎപി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മാന്‍ പറഞ്ഞു. ജയിലില്‍ ഓഫീസ് സ്ഥാപിക്കാന്‍ അനുവാദം തേടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ കെജ്രിവാള്‍ ജയിലില്‍ നിന്ന് ദല്‍ഹി ഭരിക്കുമെന്ന എഎപി നേതാവും മന്ത്രിയുമായ അതിഷിയുടെ പരാമര്‍ശത്തെ ബിജെപി പരിഹസിച്ചു. ഗ്യാംഗുകളെ ജയിലില്‍ നിന്ന് നയിക്കാമെങ്കിലും സര്‍ക്കാരിനെ ജയിലില്‍ നിന്ന് നയിക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി മനോജ് തിവാരിയുടെ പരിഹാസം. ജനങ്ങള്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് കെജ്രിവാളിന്റേതെന്ന് മനോജ് തിവാരി ആരോപിച്ചു. വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല എഎപി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: