കോട്ടയം: തൊഴില്‍ രഹിതരായ സ്ത്രീകളെ സേവന ദാതാക്കളായി മാറ്റുന്ന ശ്രീ ജാലകം പദ്ധതിയുമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് . സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ‘ സ്ത്രീകള്‍ക്ക് സേവന ദാതാവായി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ പരിശീലനം നല്‍കും. 25 ഇനങ്ങളാണ് സേവന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ കൂട്ടിരിപ്പ്, പ്രസവാനന്തര ശുശ്രൂഷ, ഓണ്‍ലൈന്‍ സേവനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കല്‍, ഡ്രൈവിംഗ് പരിശീലനം തുടങ്ങി പാചകവും വീടു വൃത്തിയാക്കലും കലാപരിശീലനവും നിയമസഹായവും വരെ ശ്രീ ജാലകത്തിലൂടെ ലഭിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വെള്ളൂര്‍, മുളക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കല്ലറ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തുകള്‍, സി.ഡി.എസ് കമ്മിറ്റികള്‍, ആസൂത്രണ സമിതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കമ്മിറ്റി പദ്ധതി നിരീക്ഷിക്കും. നിശ്ചയിക്കപ്പെട്ട പ്രതിഫലം സേവനതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: