തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഏറെ മുന്നിലെത്തി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ . ചെല്ലുന്നിടങ്ങളിലെല്ലാം സാധാരണ ജനങ്ങളുടെ സ്നേഹവായ്പ് അദ്ദേഹത്തിന് ലഭിക്കുന്നു. കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്ര പൊങ്കാല ഉത്സവത്തില്‍ പങ്കെടുത്ത അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്തി തൊഴുതു വണങ്ങിയതിന് ശേഷമാണ് ഭക്തജനങ്ങളെ നേരില്‍ കണ്ടത്. സ്ത്രീകള്‍ ആവേശത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഒരു വലിയ സംഘം പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തുടര്‍ന്ന് പൂജപ്പുര എല്‍.ബി.എസ് കോളേജിലെ വിദ്യാര്‍ത്ഥിനികളുമായി ഒരു ചെറിയ സംവാദം. സ്ഥാനാര്‍ത്ഥി ടെക്കിയാണന്നറിഞ്ഞതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും ഡിജിറ്റല്‍ എക്കണോമിയെ കുറിച്ചും വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ സംശയം നിരത്തി. ഉടന്‍ മുന്ടെക്കി കൂടിയായ സ്ഥാനാര്‍ത്ഥിയുടെ മറുപടിയും. കുട്ടികളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വെട്ടുകാട് മാതൃ ദേ ദേവൂസ് പള്ളി സന്ദര്‍ശനം. അവിടെ പള്ളി വികാരി ഡോ. എഡിസന് വൈ. എമ്മും മറ്റ് ഇടവക ഭാരവാഹികളുമായി കൂടിക്കാഴ്ച്ച. വെട്ടുകാട് നിന്നും നേരെ നെയ്യാറ്റിന്‍കരയില്‍ എത്തിയ അദ്ദേഹം അവിടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ നേതൃയോഗത്തിലും പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി.
ഉച്ചഭക്ഷണത്തിന് ശേഷം നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലിക് സ്കൂള്‍, ചെങ്കല്‍ സായി കൃഷ്ണ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരെയും ജീവനക്കാരെയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊഴുക്കലില്‍ കേരള വേളാന്‍ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി സനല്‍ കുമാറുമായി ചര്‍ച്ചനടത്തി. രാജീവ് ചന്ദ്രശേഖറിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് സംഘടനാ നേതാക്കള്‍ വാക്കുനല്കി. തുടര്‍ന്ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ സ്ഥാനാര്‍ത്ഥി യാത്രക്കാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: