ലണ്ടന്‍ : ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് തിരിച്ചുവരവിന്റെ വര്‍ഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.വിലക്കയറ്റം, പണപ്പെരുപ്പം, പലിശ വര്‍ധന തുടങ്ങിയവ നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
രണ്ടര വര്‍ഷം മുമ്പ് 11 ശതമാനത്തിലധികമായിരുന്നു പണപ്പെരുപ്പ നിരക്ക് . ഇത് 3.4 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് പുറത്തു വന്നിരുന്നു.
ബ്രിട്ടന് സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലായിരിക്കെയാണ് ഋഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. കോവിഡ് മഹാമാരിയും യുക്രെയ്ന് യുദ്ധവും, പശ്ചിമേഷ്യന്‍ സംഘര്‍ഷവും രാഷ്ട്രീയ അനിശ്ചിതത്വവും എല്ലാം ഒരുമിച്ചു വന്നതോടെയാണ് ബ്രിട്ടന്റെ സാമ്പത്തിക രംഗം പൊടുന്നനെ പ്രതിസന്ധിയിലായത്.
എന്നാല്‍ പ്രധാനമന്ത്രി കടുത്ത നിലപാടുകള്‍ സ്വീകരിച്ചത്. പലിശ വര്‍ധനയിലൂടെ പണപ്പെരുപ്പം നിയന്ത്രിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. ഇത് വിജയിച്ചനെത്തുടര്ന്നാണ് 2024 സാമ്പത്തികമായി തിരിച്ചുവരവിന്റെ വര്‍ഷമായിരിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: