തിരുവനന്തപുരം: നഗര മധ്യത്തിലെ പനവിള ജംഗ്ഷനില്‍ ടിപ്പറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ ടിപ്പര്‍ ഡ്രൈവര്‍ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു.
ചാല ടെക്നിക്കല്‍ സ്കൂള്‍ അധ്യാപകന് ജിഎസ് സുധീര്‍ ആണ് മരിച്ചത്. ടിപ്പറിടിച്ച് ബൈക്ക് വീഴുകയും സുധീറിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. പനവിള സിഗ്നലിന് സമീപമായിരുന്നു അപകടം.
സുധീര്‍ പട്ടത്തെ സഹോദരിയുടെ വീട്ടില്‍ പോയി മലയിന്‍കീഴിലെ സ്വന്തം വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സുധീറിന്റെ സംസ്കാരം നാളെ . ഡിഎംഒ ഓഫീസ് ജീവനക്കാരി സ്മിതയാണ് ഭാര്യ. മൂന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: