തിരുവനന്തപുരം:ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2038 പരാതികള്‍ ഇരുവരെ സിവിജില്‍ ആപ്പുവഴി ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അതില്‍ 1927 എണ്ണം ശരിയായ പരാതികളാണെന്ന് കണ്ടെത്തി
മതപരമായ വര്‍ഗ്ഗീയ വിദ്വേഷപ്രചരണം നടത്തിയതിന് നാലുപരാതികള്‍ ലഭിച്ചു. അതില്‍ ഒരെണ്ണം തള്ളി. മൂന്നെണ്ണം ശരിയാണെന്ന് കണ്ടെത്തി. വോട്ടിന് പണം നല്‍കിയതില്‍ രണ്ട് പരാതികളാണ് ലഭിച്ചത്. അതില്‍ ഒരെണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ പരാതികളില്‍ 1666 എണ്ണം പോസ്റ്ററും ബാനറുകളും സംബന്ധിച്ചുള്ള പരാതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: