തിരുവനന്തപുരം: വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 30 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. മരണം, വാസസ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങയ കാരണങ്ങളാലാണിതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 13 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. ഈ വര്‍ഷം ഇതുവരെ 8 ലക്ഷം പേരുകളാണ് ഒഴിക്കിയത്.
മാര്‍ച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്.്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടര്‍മാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാര്‍ഡുകള്‍ പ്രിന്റിങ്ങിന് അയച്ചു. ഇതില്‍ 17,25,176 കാര്‍ഡുകള്‍ പ്രിന്റിംഗ് പൂര്‍ത്തിയാക്കി തിരികെ ലഭിച്ചു. ഈ മാസം അവസാനത്തോടുകൂടി വിതരണം പൂര്‍ത്തിയാകും.
എടുക്കാനുള്ളത്. മാതപാരമായ പ്രചരണം നടത്തിയതിന് നാലുപരാതികള്‍ ലഭിച്ചു. അതില്‍ ഒരെണ്ണം തള്ളിക്കളഞ്ഞു. മൂന്നെണ്ണം ശരിയാണെന്ന് കണ്ടെത്തി.വോട്ടിന് പണം നല്‍കിയതില്‍ രണ്ട് പരാതികളാണ് ലഭിച്ചത്. അതില്‍ ഒരെണ്ണം ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആകെ പരാതികളില്‍ 1666എണ്ണം പോസ്റ്ററും ബാനറുകളും സംബന്ധിച്ചുള്ള പരാതികളാണ്.
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂഹ മാധ്യമങ്ങളില്‍ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങള്‍ നിര്‍മ്മിച്ചു ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നിയമാനുസൃതമുള്ള നടപടികള്‍ സ്വീകരിക്കും സഞ്ജയ് കൗള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: