.
സേലം: പത്തുവര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ വെട്ടേറ്റ് മരിച്ച പ്രവര്‍ത്തകനെ ഓര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2013ല്‍ സേലത്ത് വെട്ടേറ്റ് കൊല്ലപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ‘ഓഡിറ്റര്‍’ വി.രമേശിനെ സേലത്ത് നടന്ന ബിജെപി റാലിയിലാണ് പ്രധാനമന്ത്രി വികാരാധീനനായി അനുസ്മരിച്ചത്.
‘ഇന്നു ഞാന്‍ സേലത്താണ്, ഓഡിറ്റര്‍ രമേശിനെ ഞാന്‍ ഓര്‍ക്കുന്നു… ഇന്ന് എന്റെ രമേശ്, സേലത്തില്ല. അദ്ദേഹം രാവും പകലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ഞങ്ങളുടെ പാര്‍ട്ടിയുടെ അര്‍പ്പണബോധമുള്ള നേതാവായിരുന്നു അദ്ദേഹം. മികച്ച വാഗ്മിയും കഠിനാധ്വാനിയുമാണ്. ഞാന്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.” വാക്കുകളിടറി പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: