മുംബൈ: ഉദ്ധവ് താക്കറെയ്ക്ക് ഉറക്കമില്ലാ രാത്രികള്‍ സൃഷ്ടിച്ച് ബാല്‍താക്കറെയുടെ മരുമകനായ രാജ് താക്കറെയും എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് വാര്‍ത്ത. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ദല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് രാജ് താക്കറെയും ദല്‍ഹിക്ക് തിരിച്ചിരിക്കുന്നത്.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും (എംഎന്‍എസ് ) കുൂടി എന്‍ഡിഎയുടെ ഭാഗമായാല്‍ മിക്കവാറും ബിജെപി നേതൃത്വത്തിലുള്ള സഖ്യം മഹാരാഷ്ട്ര തൂത്തുവാരുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. ഇപ്പോള്‍ ബിജെപി, മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയായ ശിവസേന, അജിത് പവാറിന്റെ പക്ഷമായ എന്‍സിപി എന്നിവര്‍ എന്‍ഡിഎയുടെ ഭാഗമാണ്. അതിലേക്കാണ് രാജ് താക്കറെയുടെ എംഎന്‍എസ് കൂടി എത്തുക.
ആകെ 48 ലോക് സഭാ സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 2019ല്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഇതില്‍ 41 സീറ്റുകള്‍ പിടിച്ചെങ്കിലും 2024ലും അതില്‍ ഒട്ടും കുറയാതെ വിജയം കൊയ്യും എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
ദല്‍ഹിയില്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയുമായി രാജ് താക്കറെ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ആഴ്ച ഫഡ്നാവിസിന്റെയും ഏക് നാഥ് ഷിന്‍ഡേയുടെയും അജിത് പവാറിന്റെയും നേതൃത്വത്തില്‍ നടന്ന സഖ്യ ചര്‍ച്ചയില്‍ ബിജെപി 31സീറ്റുകളിലും എന്‍സിപി 4 സീറ്റുകളിലും ഷിന്‍ഡേ ശിവസേന 13 സീറ്റുകളിലും മത്സരിക്കാന്‍ ഒരു ഏകദേശ ധാരണ ഉണ്ടാക്കിയിരുന്നു. അതിനിടയിലാണ് എന്‍ഡിഎയില്‍ ചേരാനുള്ള ആഗ്രഹവുമായി രാജ് താക്കറെ എത്തുന്നത്. എന്‍ഡിഎ സഖ്യത്തില്‍ രാജ് താക്കറെ ഭാഗമായാല്‍ ഏതാനും സീറ്റുകള്‍ മാറ്റിവെയ്ക്കേണ്ടതായി വരും.
രാജ് താക്കറെ-ഉദ്ധവ് താക്കറെ പോര്
ബാല്‍ താക്കറെ ജീവിച്ചിരുന്ന കാലത്ത് തുടങ്ങിയതാണ് രാജ് താക്കറെ-ഉദ്ധവ് താക്കറെ പോര്. പലപ്പോഴും പക്വതയില്ലെന്നും എടുത്തുചാട്ടക്കാരനെന്നും വിളിച്ച് രാജ് താക്കറെ മൂലക്കിരുത്തുകയായിരുന്നു ബാല്‍ താക്കറെ. ബാല്‍ താക്കറെയുടെ കാലം കഴിഞ്ഞപ്പോള്‍ ശിവസേനയുടെ കടിഞ്ഞാല്‍ ഉദ്ധവ് താക്കറെ കയ്യിലേന്തി. അതോടെയാണ് സ്വന്തമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ആരംഭിച്ച് രാജ് താക്കറെ തന്റെതായ ഇടം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ചത്. എങ്കിലും പലപ്പോഴും ഉദ്ധവ് താക്കറെയോട് നിശ്ശബ്ദം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന രാജ് താക്കറെ പക്ഷെ ബിജെപിയുമായി കൈകോര്‍ക്കാന്‍ തുടങ്ങിയതോടെ വിജയം കൊയ്തുതുടങ്ങുകയാണ്.
മുംബൈ മഹാനഗരപാലികൈ കൂടി എന്‍ഡിഎ സഖ്യം പിടിച്ചേക്കും
ഇതേ എന്‍ഡിഎ സഖ്യം ബൃഹന്മയീ മുംബൈ കോര്പറേഷന് (ബിഎംസി) എന്നറിയപ്പെടുന്ന മുംബൈ കോര്‍പറേഷനിലും ഭരണം പിടിക്കാന്‍ സാധ്യതയെന്ന് പ്രവചിക്കപ്പെടുന്നു. 59816 കോടിയുടെ ബജറ്റുള്ള മുംബൈ കോര്പറേഷന് ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പറേഷനാണ്. ആകെ 227 സീറ്റുകളുള്ള ഇവിടേക്ക് 2024ല്‍ തെരഞ്ഞെടുപ്പ് നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോള്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ഉദ്ധവ് താക്കറെ ശിവസേനപക്ഷത്തിന് 84 സീറ്റുകളും കോണ്‍ഗ്രസിന് 31 സീറ്റുകളും ഉണ്ട്. ബിജെപിയ്ക്ക് 82 സീറ്റുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: