കേന്ദ്ര ബഹിരാകാശ വകുപ്പിലെ ഐ.എസ്.ആര്.ഒയുടെ ഭാഗമായ ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിങ് (ഐ.ഐ. ആര് .എസ്) ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും (ജി.ഐ.എസ്) റിമോട്ട് സെന്‍ സിങ്ങും അടങ്ങുന്ന മേഖലയില്‍ നടത്തുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 31 വരെ ഓണ്‍ ലൈനായി അപേക്ഷിക്കാം.
പ്രധാന കോഴ്സുകള്‍ ഇവയാണ് : എം.ടെക് ഇന്‍ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ എസ്: 2 വര്‍ഷം. അഗ്രികള്‍ചര്‍ ആന്‍ഡ് സോയില്‍സ്, ഫോറസ്റ്റ് റിസോഴ്സസ് ആന്‍ഡ് ഇക്കോ സിം അനാലിസിസ്, ജിയോ ഇന്‍ ഫര്‍മാറ്റിക്സ്, മറൈന്‍ ആന്‍ഡ് അറ്റ്മോസ്ഫറിക് സയന്‍സസ്, ജിയോ സയന്‍സസ്, നാച്വറല്‍ ഹസാര്‍ഡ്സ് ആന്‍ഡ് ഡിസാസ്റ്റര്‍ റിസ്ക്ക് മാ നേജ്മെന്റ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആന്‍ഡ് ഫൊട്ടോഗ്രമട്രി, അര്‍ബന്‍ ആന്‍ഡ് റീജനല്‍ സ്റ്റഡീസ്, വാട്ടര്‍ റിസോഴ്സസ് എന്നീ 9 ശാഖകളില്‍ സ്പെഷലൈസേഷന്. ഓരോ ശാഖയിലെയും പ്രവേശനയോഗ്യതകള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. കുറഞ്ഞത് 55% മാര്‍ക്ക് വേണം. കോഴ്സ് തുടങ്ങുന്ന ദിവസം 45 വയസ്സു കവിയരുത്.
ആകെ 60 സീറ്റ്. ഫീസ് 1,64,000 രൂപ.
ഒരു സ്പെഷലൈസേഷനിലേക്കു മാത്രമേ എംടെക് അപേക്ഷ പാടുള്ളൂ. പിജി ഡിപ്ലോമയ്ക്കും അപേക്ഷിക്കുന്നെങ്കില്‍ അതേ സ്പെഷലൈസേഷനില്ത്തന്നെ വേണം. തിരുവനന്തപുരം അടക്കമുള്ള കേന്ദ്രങ്ങളില്‍ ഏപ്രില്‍- മേയ് സമയത്ത് എന്‍ട്രന്‍സ് പരീക്ഷ നടത്തും. ഇതിലെ മി കവും ഇന്റര്‍വ്യൂവിലെ പ്രകടനവും അപേക്ഷിക്കുന്നയാളുടെ അക്കാദമിക ചരിത്രവും നോക്കി സെലക്ഷന് നടത്തും. ഗേറ്റ് യോഗ്യതയുള്ള വര്‍ക്കു ഫെലോഷിപ് ലഭിക്കും. Indian Institute of Remote Sensing. 4-Kalidas Road. Dehradun-248001: 0135-25241 [email protected], വെബ്: www.jirs.gov.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: