പട്ന: ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചിരാഗ് പസ്വാന്റെ എല്‍ജെപിയും തമ്മില്‍ ലോക്സഭാ സീറ്റു പങ്കിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. ബിജെപി 17 സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ജെഡിയും 16 സീറ്റുകളിലും അന്തരിച്ച രാം വിസാസ് പസ്വാന്റെ മകന് ചിരാഗ് പസ്വാന് നയിക്കുന്ന എല്‍ജെപി 5 സീറ്റുകളിലും മത്സരിക്കും.
എന്‍ഡിഎയിലെ മറ്റ് ഘടകകക്ഷികളായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച് എഎം), രാഷ്ട്രീയ ലോക് സമത പാര്‍ട്ടി (ആര് എല്‍എസ് പി) എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും.
ബീഹാറിലെ 40 സീറ്റുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ് ഡെയും എല്‍ജെപി ബീഹാര്‍ സംസ്ഥാന പ്രസിഡന്റ് രാജു തിവാരിയും പറഞ്ഞു.
സുപ്രധാന ലോക് സഭാ മണ്ഡലങ്ങളായ പശ്ചിം ചമ്പാരന്‍, പൂര്‍വി ചമ്പാരന്‍, ഔറംഗബാദ്, മധുബനി, ദര്‍ഭംഗ, മുസഫര്‍ പൂര്, മഹാരാജ് ഗഞ്ച്, സരണ്‍, ബെഗുസരായി, നവാഡ, പറ്റ്ട സാഹിബ്, പാടലീപുത്ര, ആറ, ബുക്സാര്‍, സസാരം എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക.
2019ല്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം 40ല്‍ 39 സീറ്റുകളിലും വിജയിച്ചിരുന്നു. 2023ല്‍ ഇടയ്ക്ക് വെച്ച് ബിജെപിയെ ഉപേക്ഷിച്ച് നിതീഷ് കുമാര്‍ ഏതാനും മാസങ്ങള്‍ ലാലു പ്രസാദ് യാദവിന്റെയും മകന് തേജസ്വി യാദവിന്റെയും പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് ഭരിച്ചെങ്കിലും പിന്നീട് അവര്‍ ഉപേക്ഷിച്ച് ബിജെപിയില്‍ മടങ്ങിയെത്തുകയായിരുന്നു. അതിനാല്‍ എന്‍ഡിഎ ക്യാമ്പില്‍ നല്ല ആത്മവിശ്വാസമുണ്ട്. 40ല്‍ 40ഉം പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് എന്‍ഡിഎ.
കോണ്‍ഗ്രസും ലാലു യാദവിന്റെ ആര്‍ജെഡിയും ചേര്‍ന്ന മഹാഘട് ബന്ധന് ഇക്കുറി വലിയ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് തോന്നുന്നില്ല. ലാലു യാദവിന്റെയും മകന്റെയും അഴിമതി തുറന്നടിച്ച് പറഞ്ഞുകൊണ്ടാണ് നിതീഷ് കുമാര്‍ വീണ്ടും ബിജെപിയ്ക്കൊപ്പം ചേര്‍ന്നതെന്നത് ആര്‍ജെഡിയില്‍ വലിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: