കോട്ടയം: ബില്‍ഡിംഗ് ഡിസൈനര്‍മാരെ വഴിയാധാരമാക്കിക്കൊണ്ട് പ്ലാന്‍ തയ്യാറാക്കല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള നീക്കത്തില്‍ വന്‍ പ്രതിഷേധം.
കുടുംബശ്രീ പ്ലാന്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഇല്ലാതാക്കാനാണ്് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഡിസൈനര്‍മാരുടെ ഏക സംഘടനയാണ് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) . വിവിധ കക്ഷിരാഷ്‌ട്രീയങ്ങളില്‍ വിശ്വസിക്കുന്നവര്‍ സംഘടനയിലുണ്ടെങ്കിലും ലെന്‍സ്‌ഫെഡിന് രാഷ്‌ട്രീയ ചായ് വ് ഇല്ല. ഇത്രയും ശക്തമായ ഒരു സ്വതന്ത്ര സംഘടനയെ ഇടതുപക്ഷ ചേരിക്കു കീഴില്‍ കൊണ്ടുവരാന്‍ പലവിധ നീക്കങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അവസാനവട്ട ശ്രമമെന്ന നിലയില്‍ ഡിസൈനര്‍മാരെ തങ്ങളുടെ വരുതിക്കു കൊണ്ടു വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കുടുംബശ്രീയെ രംഗത്തിറക്കുന്നതെന്നാണ് ആക്ഷേപം. കുടുംബശ്രീ സി.പി.എമ്മിന്റെ നിയന്ത്രണത്തിലായതിനാല്‍ അതിനു കീഴില്‍ ഡിസൈനര്‍മാരെ കൊണ്ടുവന്നു കെട്ടാനാണ് ഗൂഢപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മേലില്‍ കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്താലേ തൊഴിലെടുക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലെത്തുന്നതോടെ അരാഷ്‌ട്രീയമായ ലെന്‍സ്‌ഫെഡ്് എന്ന സംഘടനയെ വരുതിയിലാക്കാന്‍ കഴിയുമെന്ന് സി.പി.എം കരുതുന്നു.
കുടുംബശ്രീ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ക്കെതിരെ ഇന്ന് രാവിലെ ലെന്‍സ്‌ഫെഡിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തൊഴില്‍ സംരക്ഷണ ധര്‍ണ നടത്തി. ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: