തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് രാജിവച്ചു. തമിഴ്നാട്ടില്‍നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കാനാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. പുതുച്ചേരി ലഫ്. ഗവര്‍ണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ 2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൂത്തുക്കിടിയില്‍നിന്ന് മത്സരിച്ചിരുന്നു.
ഗവര്‍ണര്‍ പദവി രാജിവെച്ച് ജനവിധി തേടുന്നത് പുതിയ കാര്യമല്ല. ജനവിധിയില്‍ തോറ്റ ഗവണര്‍മാരും ജയിച്ച ഗവര്‍ണര്‍മാരും ഉണ്ട്. കേരളത്തിലെ ഗവര്‍ണര്‍ പദവി വഹിച്ച മൂന്നുപേര്‍ സ്ഥാനം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. മലയാളികളായ രണ്ട് ഗവര്‍ണര്‍മാര്‍ രാജിവെച്ച് മത്സരത്തിനിറങ്ങി. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന രണ്ട് മുന്‍ ഗവര്‍ണര്‍മാര്‍ ലോകസഭയില്‍ ജയിച്ച് കേന്ദ്രമന്ത്രിമാരും ആയിട്ടുണ്ട്.
കുമ്മനം രാജശേഖരന്, വക്കം പുരുഷോത്തമന് എന്നിവരാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ മലയാളി ഗവര്‍ണര്‍മാര്‍. 1996 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ഗവര്ണറായിരിക്കുമ്പോള്് വക്കം രാജിവെച്ച് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചു. തോറ്റു. 2001 ല്‍ അതേ മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച് ജയിച്ചു. സ്പീക്കറും പിന്നീട് മന്ത്രിയും ആയി. മന്ത്രി സ്ഥാനം പോയപ്പോള്‍ വീണ്ടും ഗവര്‍ണര്‍ പദവിയിലേക്ക്. ത്രിപുരയുടേയും മിസോറാമിന്റേയും ഗവര്‍ണര്‍. 1970 മുതല്‍ 1980 വരെ ആറ്റിങ്ങലിന്റെ എംഎല്‍എ ആയിരുന്നു. മന്ത്രിയും സ്പീക്കറും ആയി. തുടര്‍ന്ന് രണ്ടു തവണ ആലപ്പുഴയുടെ എം പി. മുന്നാം മത്സരത്തില്‍ ആലപ്പുഴയില്‍ തോറ്റപ്പോഴാണ് ആദ്യം ഗവര്‍ണര്‍ ആയത്.
കുമ്മനം രാജശേഖരനാണ് ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് ജനവിധി തേടിയ രണ്ടാമത്തെ മലയാളി്. മിസോറാം ഗവര്‍ണര്‍ ആയിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി മുന്‍ അധ്യക്ഷനായിരുന്ന കുമ്മനത്തിന് രണ്ടാം സ്ഥാനം. മുന്നു തവണ നിയമസഭയിലേയക്ക് മത്സരിച്ചിട്ടുള്ള കുമ്മനം മൂന്നു പ്രാവശ്യവും രണ്ടാം സ്ഥാനം നേടിയിരുന്നു.
പി ശിവശങ്കര്‍, നിഖില്‍കുമാര്‍, ഷീല ദീക്ഷിത് എന്നിവരാണ് കേരളത്തിന്റെ ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് ജനവിധി തേടിയത്.
1998ലെ പൊതുതിരഞ്ഞെടുപ്പില്‍ പി.ശിവശങ്കര്‍ ആന്ധ്രയിലെ തെനാലി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് നിലവിലെ എം.പി. നടി ശാരദയെ പരാജയപ്പെടുത്തി. നിഖില്‍കുമാര്‍ 2014 ല്‍ ബീഹാറിലെ ഔറംഗബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. ബിജെപിയുടെ സുശീല്‍കുമാര്‍ സിങ്ങിനോട് തോറ്റു. മുന്നു തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചത് സജീവരാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനാണ്. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹിയില്‍ ബിജെപിയുടെ മനോജ് തിവാരിയോട് 3.6 ലക്ഷം വോട്ടുകള്‍ക്ക് തോറ്റു.
കൂടുതല്‍ ‘മുന്‍ ഗവര്‍ണര്‍മാര്‍’ മത്സരത്തിനിറങ്ങിയ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണ. കുമ്മനം രാജശേഖരന്, ഷീലാ ദീക്ഷിത്, സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ ജനവിധി തേടി്. മൂന്നു പേരും തോറ്റു. ആന്ധ്ര പ്രദേശ് ഗവര്‍ണറായിരുന്ന സുശീള്‍ കുമാര്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ സോളാപൂര്‍ മണ്ഡലത്തില്‍ ബിജെപിയോട് തോറ്റു. 2014 ലും മത്സരിച്ച ഷിന്‍ഡെ തോല്‍വി രുചിച്ചിരുന്നു.
ഗവര്‍ണര്‍ പദവി വഹിച്ച ശേഷം കേന്ദ്രമന്ത്രിയായ രണ്ടു പേരില്‍ ഒരാളായിരുന്നു മുന്‍ മുഖ്യമന്ത്രി കൂടിയായ സുശീള്‍ കുമാര്‍ ഷിന്‍ഡെ. ആന്ധ്ര പ്രദേശ് ഗവര്‍ണര്‍ ആയിരിക്കെ 2006ല്‍ രാജിവെച്ച് രാജ്യസഭയിലെത്തി കേന്ദ്ര മന്ത്രിയായി. 2009 ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷിന്‍ഡെയാണ് ജയിച്ച ഏക മുന്‍ ഗവര്‍ണര്‍. മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയാണ് ഗവര്‍ണര്‍ രാജിവെച്ച് കേന്ദ്രമന്ത്രിയായ രണ്ടാമന്. 2008ല്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ആയിരുന്ന കൃഷ്ണ രാജ്യസഭാംഗവും മന്ത്രിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: