നാഗ്പൂർ: ആർ എസ് എസ് സർകാര്യവാഹായി ദത്താത്രേയ ഹൊസബാളെ തുടരും. നാഗ്പൂരിൽ ചേരുന്ന അഖില ഭാരതീയ പ്രതിനിധി സഭ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തു. 2024 മുതൽ 2027 വരെ മൂന്ന് വർഷത്തേക്കാണ് തെരഞ്ഞെടുപ്പ്. 2021 മുതൽ അദ്ദേഹം സർകാര്യവാഹാണ്.
അതേസമയം ദേശീയ തലത്തില്‍ വനിതകളുടെ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ ഏറെ മുന്നേറ്റമുണ്ടായെന്ന് നാഗ്പൂരില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയില്‍ വിലയിരുത്തല്‍. മഹിളാ സമന്വയത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധ ജില്ലകളിലായി 461 സ്ത്രീശക്തി സംഗമങ്ങള്‍ നടന്നു. 562000 വനിതാ നേതാക്കളാണ് വിവിധ സമ്മേളനങ്ങളിലായി പങ്കെടുത്തത്. പഞ്ചായത്തുതലത്തില്‍ വിവിധ ശ്രേണികളിലായി നേതൃസ്ഥാനം വഹിക്കുന്നവരാണ് സമ്മേളനങ്ങളില്‍ പങ്കെടുത്തത്. 2022 ജൂണിലാണ് ദേശീയ തലത്തില്‍ ഈ പ്രവര്‍ത്തനം ആരംഭിച്ചത്. വിവിധ മേഖലകളില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങള്‍ നടന്നു. സന്ദേശ് ഖാലിയില്‍ വനിതകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് രാജ്യത്തെ ഏഴ് പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മഹിളാസമന്വയത്തിന്റെ പ്രവര്‍ത്തനത്തിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ ഓരോ മേഖലയിലെയും പ്രശ്നങ്ങളെക്കുറിച്ച് പഠനം നടക്കുന്നുണ്ട്. പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയെന്നതിനൊപ്പം ഏതെങ്കിലും വിഷയത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: