തിരുവനന്തപുരം: തന്നെ അറിയില്ലെന്ന് പറഞ്ഞ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് മറുപടിയുമായി ദല്ലാള്‍ നന്ദകുമാര്‍.ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ട്. പത്മജയെ ഇടതുമുന്നണിയിലേക്ക് ഇപി ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തി.
കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസിനെയും തന്റെ സാന്നിദ്ധ്യത്തില്‍ ഇ പി ജയരാജന് കണ്ടിരുന്നു എന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. ഇ പി ജയരാജന് ആവശ്യപ്പെട്ട പ്രകാരം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ മൂന്ന് തവണ പത്മജയുമായി ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
ബിജെപിയില്‍ അംഗമാകുന്നതിന് മുമ്പ് തനിക്ക് ഇടതുമുന്നണിയില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അന്ന് ഇടതുമുന്നണിക്കും പത്മജയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിച്ചത് താനാണെന്ന് അവകാശപ്പെട്ട് നന്ദകുമാര്‍ രംഗത്തെത്തിയത്.
എന്നാല്‍ പത്മജ വലിയ പദവികള്‍ ആവശ്യപ്പെട്ടതനാലാണ് ചര്‍ച്ചകള്‍ മുന്നോട്ട് പോകാതിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും നിയോജകമണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ പത്മജ വേണുഗോപാല്‍ ദുബായിലായിരുന്നു, അങ്ങനെയാണ് ഇപി ജയരാജന് പത്മജയോട് സംസാരിക്കാന്‍ തന്നോട് ആവശ്യപ്പെടുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: