മഞ്ചേരി: ബീവറേജ് കോര്പ്പറേഷന് റീജിയണല്‍ മാനേജരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മാനേജര്‍ റഷയുടെ മഞ്ചേരി അത്താണിയിലെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ബെവ്കോ തിരുവനന്തപുരം പാറശാലയിലെ റീജിയണല്‍ മാനേജരാണ് റഷ. മഞ്ചേരിയിലും ജോലി ചെയ്തിരുന്നു.
കോഴിക്കോട് വിജിലന്‍സ് എസ്പിക്ക് ലഭിച്ച പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയ്ക്കായ് മഞ്ചേരിയിലെ വസതിയില്‍ എത്തിയത്. വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയാണ് ലഭിച്ചത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന വൈകിട്ട് 5.30നാണ് അവസാനിച്ചത്. പതിനഞ്ചോളം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തെ സാധൂകരിക്കുന്ന നിരവധി രേഖകള്‍ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: