തിരുവനന്തപുരം: തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീതോപകരണം വീണയാണെന്ന് ശ്രീകുമാരന്‍തമ്പി. മാര്‍ച്ച് 16ന് ശതാഭിഷിക്തനാകുന്ന ശ്രീകുമാരന്‍ തമ്പി ഒരു ടിവി അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“നമ്മുടെ എല്ലാ സംഗീതോപകരണങ്ങളേയും വേദനിപ്പിച്ചാണ് നാം നാദം സൃഷ്ടിക്കുന്നത്. വീണയുടെ തന്ത്രികളെ നമ്മള് വലിച്ച് വേദനിപ്പിക്കുമ്പോഴുള്ള കരച്ചിലാണ് വീണയുടെ നാദം. അതാണ് നമ്മള് കേള്‍ക്കുന് വീണാനാദം. മറക്കരുത്”.- ശ്രീകുമാരന്‍ തമ്പി വിശദീകരിക്കുന്നു.
“അപ്പൊ നമ്മള് ഏത് സംഗീതോപകരണത്തേയും വേദനിപ്പിച്ചാണ് നാദം പുറപ്പെടുവിക്കുന്നത്. മനസ്സ് നോവുന്ന പോലെയാണ് അത്. എന്നെ അഭിപ്രായത്തില്‍ ഹൃദയത്തുടിപ്പുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നത് വീണയാണ്.” – ശ്രീകുമാരന്‍ തമ്പി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: