ന്യൂദൽഹി: സൊമാലിയയുടെ കിഴക്കൻ തീരത്തെ കടൽത്തീരത്ത് കപ്പലുകൾ തടഞ്ഞുനിർത്തി കപ്പലുകൾ ഹൈജാക്ക് ചെയ്യാനുള്ള സോമാലിയൻ കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന പരാജയപ്പെടുത്തി.
ഏകദേശം മൂന്ന് മാസം മുമ്പ് തട്ടിക്കൊണ്ടുപോയ കപ്പലിൽ കടൽക്കൊള്ളക്കാർ ആക്രമണങ്ങൾ നടത്താൻ പുറപ്പെട്ടതായിരുന്നു.ഡിസംബർ 14 ന് സോമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ മുൻ എംവി റുൻ എന്ന കപ്പൽ കടൽക്കൊള്ളക്കാർ തങ്ങളുടെ ആഴക്കടൽക്കൊള്ള നടത്തുന്നതിനായി പുറപ്പെട്ടതായി റിപ്പോർട്ട് ലഭിക്കുകയായിരുന്നു എന്ന് നാവികസേന പറഞ്ഞു.
ഇതേ തുർന്ന് മാർച്ച് 15 ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ കപ്പൽ തടഞ്ഞു. തുടർന്ന് കടൽക്കൊള്ളക്കാർ യുദ്ധക്കപ്പലിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാൽ ഇന്ത്യൻ നാവിക സേനയുടെ പ്രതിരോധത്തിൽ അവരുടെ ശ്രമം വിഫലമാകുകയായിരുന്നു. പിന്നീട് കപ്പലിലെ കടൽക്കൊള്ളക്കാരോട് കീഴടങ്ങാനും കപ്പൽ വിട്ടയക്കാനും ആവശ്യപ്പെട്ടു. കൂടാതെ അവർ തടവിൽ വച്ചിരിക്കുന്ന സാധാരണക്കാരെയും വിട്ടയക്കണമെന്ന് നാവികസേന ആവശ്യപ്പെടുകയായിരുന്നു.
സമുദ്ര സുരക്ഷയ്ക്കും മേഖലയിലെ നാവികരുടെ സുരക്ഷയ്ക്കും ഇന്ത്യൻ നാവികസേന എന്നും പ്രതിജ്ഞാബദ്ധമാണെന്ന് മുതിർന്ന നാവിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: