ന്യൂദൽഹി : കൊടും ഭീകരൻ യാസിൻ മാലിക്കിന്റെ ജെകെഎൽഎഫിന്റെ നിരോധനം കേന്ദ്രം ശനിയാഴ്ച അഞ്ച് വർഷത്തേക്കും കൂടി നീട്ടി നിയമവിരുദ്ധ സംഘടന ആയി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിൽ ജെകെഎൽഎഫ് (യാസിൻ മാലിക് വിഭാഗം) ഇപ്പോഴും തീവ്രവാദ പ്രവർത്തനങ്ങളിലും വിഘടനവാദത്തിലും ഏർപ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിക്കൊണ്ടാണ് വിലക്ക് ഏർപ്പെടുത്തിയത്.
‘ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിനെ (മുഹമ്മദ് യാസിൻ മാലിക് വിഭാഗം)’ മോദി സർക്കാർ അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചതായി മന്ത്രി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. നിരോധിത സംഘടന ജമ്മു കശ്മീരിൽ ഭീകരതയും വിഘടനവാദവും വളർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരുകയാണ്.
രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, അഖണ്ഡത എന്നിവയെ ആരെങ്കിലും വെല്ലുവിളിക്കുന്നതായി കണ്ടെത്തിയാൽ കടുത്ത നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നുമായിരുന്നു ഷാ മുന്നറിയിപ്പ് നൽകിയത്.
ഭീകരതയോട് സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് ഉൾക്കൊണ്ടു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജമ്മു കശ്മീർ പീപ്പിൾസ് ലീഗിന്റെ നാല് വിഭാഗങ്ങളായ ജെകെപിഎൽ (മുഖ്താർ അഹമ്മദ് വാസ), ജെകെപിഎൽ (ബഷീർ അഹമ്മദ് തോട്ട). ), യാക്കൂബ് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ജെകെപിഎൽ (ഗുലാം മുഹമ്മദ് ഖാൻ), ജെകെപിഎൽ (അസീസ് ഷെയ്ഖ്) എന്നിവ നിയമവിരുദ്ധമായ സംഘടനകൾ എന്ന നിലയിൽ ജമ്മു കശ്മീരിൽ ഭീകരതയെ പ്രേരിപ്പിക്കുന്നതിലും വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയെന്നും അമിത് ഷാ മറ്റൊരു പോസ്റ്റിൽ പറഞ്ഞു.
ഐപിസി സെക്ഷൻ 121 (ഭാരതത്തിനെതിരെ സർക്കാരിനെതിരെ യുദ്ധം ചെയ്യുക), യുഎപിഎ സെക്ഷൻ 17 (ഭീകര പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണം) എന്നിവയുൾപ്പെടെ രണ്ട് കുറ്റങ്ങൾക്കാണ് മാലിക് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്.
ഈ വർഷം ആദ്യം ദൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ മാലിക്കിന് വധശിക്ഷ നൽകണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: