ന്യൂദല്‍ഹി: ഭാരതത്തില്‍ ഭീകരാക്രമണത്തിന് ഇസ്ലാമിക ഭീകരന് ഫര്‍ഹത്തുള്ള ഗോറിയുടെ ആഹ്വാനം. ഐഎസ്ഐയാണ് ഗോറിയുടെ ആഹ്വാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. 2002ല്‍ അക്ഷര്‍ധാമം ക്ഷേത്രത്തിലേതടക്കം നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ഗോറി ഇപ്പോള്‍ ഒളിവിലാണ്.
ഭീകരാക്രമണങ്ങളില്‍ വിരലടയാളം തിരിച്ചറിഞ്ഞതോടെ ഗോറി ഭാരത അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം പോലീസ് തകര്‍ത്ത ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂള്‍ നടത്തിയിരുന്നത് റിക്രൂട്ടറായി ആള്‍മാറാട്ടം നടത്തിയ ഗോറിയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ഐ. ഇതിന്റെ ഭാഗമായാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഗോറിയുടെ അക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള പാക് നീക്കമാണ് ഇതെന്നും ഇന്റലിജന്‍സ് കരുതുന്നു.
അബു സൂഫിയാന്, സര്‍ദാര്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാള്‍ ഹൈദരാബാദ് സ്വദേശിയാണ്. 2020-ല്‍ ഭാരതം ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഭാരതത്തില്നി
ന്ന് പാകിസ്താനിലെത്തിയാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: