കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ ട്രെയിനിന്റെ സർവീസുകൾ വെള്ളിയാഴ്ച കൊൽക്കത്തയിൽ ആരംഭിച്ചു. നൂറുകണക്കിന് യാത്രക്കാർ അവരുടെ ആദ്യ യാത്രയിൽ തന്നെ ആഹ്ലാദഭരിതരായി.
കൊൽക്കത്തയിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ ഹൗറ മൈതാനിയിൽ നിന്ന് രാവിലെ 7 മണിക്കാണ് ആദ്യ സർവ്വീസ് ആരംഭിച്ചത്. യാത്രക്കാർ വലിയ ആഹ്ലാദത്തോടെയും കരഘോഷത്തോടെയുമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. മറ്റൊന്ന് എസ്പ്ലനേഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു.
ട്രെയിൻ നദീതീരത്തേക്ക് പ്രവേശിച്ചപ്പോൾ, യാത്രക്കാരിൽ ഒരു വിഭാഗം ആളുകൾ “യെ മോദി കി ഗ്യാരൻ്റി”, മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹൗറ മൈതാൻ സ്റ്റേഷനിൽ, രാവിലെ എസ്പ്ലനേഡ് സ്റ്റേഷനിൽ ടിക്കറ്റ് എടുക്കാൻ നീണ്ട ക്യൂവിൽ നിൽക്കുന്നവരെ അധികൃതർ അവരെ റോസാപ്പൂക്കൾ നൽകി കൊണ്ടാണ് സ്വാഗതം ചെയ്തത്.
ഹൗറ മൈതാൻ സ്റ്റേഷനിലെ ഒരു വിഭാഗം യാത്രക്കാർ ട്രെയിനിൽ കയറുമ്പോൾ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ട്രെയിൻ നദീതീരത്തേക്ക് പ്രവേശിച്ചപ്പോൾ, യാത്രക്കാരിൽ ഒരു വിഭാഗം ആളുകൾ “യെ മോദി കി ഗ്യാരൻ്റി”, മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് ഇടനാഴിയിലെ ഹൗറ മൈതാനം-എസ്പ്ലനേഡ് വിഭാഗം മാർച്ച് 6 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ശേഷമാണ് സേവനങ്ങൾ ഇപ്പോൾ ആരംഭിച്ചത്.
നദിക്ക് താഴെയുള്ള തുരങ്കങ്ങളുടെ ആന്തരിക ഭിത്തിയിൽ നീല വെളിച്ചം കൊണ്ട് പ്രത്യേക പ്രകാശം ക്രമീകരിച്ചിട്ടുണ്ട്. 520 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ നദിക്ക് താഴെയുള്ള ഭാഗത്തിന് 45 സെക്കൻഡ് സമയമെടുത്താണ് ഇത് മുറിച്ചുകടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: