ന്യൂദല്‍ഹി: അടുത്തയാഴ്ച ഭൂട്ടാന് സന്ദര്‍ശിക്കാനുള്ള ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി മോദി വ്യാഴാഴ്ച ന്യൂദല്‍ഹിയില്‍ ഭൂട്ടാന് പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേയുമായി കൂടിക്കാഴ്ച നടത്തി.
അടുത്തയാഴ്ച ഭൂട്ടാന് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദിയെ ഭൂട്ടാന് രാജാവിന് വേണ്ടി പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ ക്ഷണിച്ചു. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 2024 ഫെബ്രുവരിയില്‍ അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇന്ത്യയില്‍ നടത്തിയ ഔദ്യോഗിക സന്ദര്‍ശനം.
അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, ഊര്‍ജം, ജലവൈദ്യുത സഹകരണം, ജനങ്ങളുമായുള്ള കൈമാറ്റം, വികസന സഹകരണം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിലെ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്തു. സവിശേഷവും അതുല്യവുമായ ഇന്ത്യ-ഭൂട്ടാന് സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അവര്‍ വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: