തൃശൂര്‍: ട്രാന്‍സ്ജെന്‍ഡേഴ്സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സുരേഷ്ഗോപി 12 ലക്ഷം രൂപ നല്കി. 10 ട്രാന്‍സ്ജെന്‍ഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’യുടെ ആഘോഷത്തിനിടെ സുരേഷ്ഗോപി അറിയിച്ചിരുന്നു.
ഇന്നലെ രാവിലെ നെട്ടിശ്ശേരിയിലെ വീട്ടില്‍ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ 10 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
ഒരാള്‍ക്ക് 1,20,000 രൂപ ചിലവ് വരും. ശസ്ത്രക്രിയയ്ക്കുള്ള പണം സര്‍ക്കാരില്‍ നിന്ന് പിന്നീട് തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം.
പണം തനിക്ക് തിരിച്ചുതരേണ്ടതില്ലെന്നും സര്‍ക്കാരില്‍ നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത 10 പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും സുരേഷ്ഗോപി നിര്‍ദേശിച്ചു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുജിത് ഭരത്, കിരണ്‍ കേശവന്, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനില്‍, ടി.ആര്. ദേവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: